കടുത്തുരുത്തി: തദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സര്‍ക്കാരിന്റെ അവഗണയ്ക്കെതിരേ യുഡിഎഫ് ധര്‍ണാസമരം നടത്തി. കടുത്തുരുത്തി പഞ്ചായത്ത് പടിക്കല്‍ യുഡിഎഫ് ജനപ്രതിനിധികള്‍ നടത്തിയ ധര്‍ണാസമരം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
നോബി മുണ്ടയ്ക്കന്റെ അധ്യക്ഷതയില്‍കൂടിയ യോഗത്തില്‍ സ്റ്റീഫന്‍ പാറാവേലി, ടോമി നിരപ്പേല്‍, ജെയ്സണ്‍ മണലേല്‍, എം.കെ. സുനിതകുമാരി, ലൈസമ്മ മുല്ലക്കര, എം.കെ. സാംബുജി, പീറ്റര്‍ മ്യാലിപ്പറമ്പില്‍, ജോണീ കണിവേലില്‍, മാത്യു പായിക്കാടന്‍, ജെറി കണിയാംപറമ്പില്‍, ടോമി പ്രാലടിയില്‍, ജോസ് മാളിയേക്കല്‍, ജേക്കബ് ഓമല്ലൂര്‍, കറിയാച്ഛന്‍ കടവുംകാല, രാജു മൂപ്പനത്ത്, സിജോ ഏബ്രഹാം, ടോമി ഓലപ്പുരയ്ക്കല്‍, സണ്ണി കരിക്കാട്ടില്‍, തോമസ് വടക്കേകാല, ടൂഫിന് എന്നിവര്‍ പ്രസംഗിച്ചു.
കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രതിനിധി സമ്മേളനം
കടുത്തുരുത്തി: കേരള കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം പ്രതിനിധി സമ്മേളനവും നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പും തിങ്കളാഴ്ച്ച നടക്കും.
മൂന്നിന് കടുത്തുരുത്തി കടപ്പുരാന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഉന്നതാധികാര സമിതിയംഗം മാഞ്ഞൂര്‍ മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ ജോയി ഏബ്രഹാം, ഇ.ജെ. ആഗസ്തി, ഡോ. ഗ്രേസമ്മ മാത്യു, സജി മഞ്ഞക്കടമ്പില്‍, മേരി സെബാസ്റ്റ്യന്‍, പ്രിന്‍സ് ലുക്കോസ്, ജെയ്സണ്‍ ജോസഫ്, തോമസ് കണ്ണന്തറ, സ്റ്റീഫന്‍ പാറാവേലി, മേഴ്സി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.