പോ​​ളിം​​ഗ് ബൂ​​ത്തി​​ല്‍ സ്വാ​​ഗ​​ത​​മോ​​തി കോ​​ട്ട​യം ഡൂ​​ഡി​​ലു​​ക​​ള്‍
Thursday, April 25, 2024 6:42 AM IST
കോ​​ട്ട​​യം: ജി​​ല്ല​​യെ​​ക്കു​​റി​​ച്ചു​​ള്ള സ​​ചി​​ത്ര ​​വ​​ര്‍ണ​​ന​​ക​​ളു​​മാ​​യി പോ​​ളിം​​ഗ് ബൂ​​ത്തു​​ക​​ളി​​ലേ​​ക്കു സ്വാ​​ഗ​​ത​​മോ​​താ​​ന്‍ കോ​​ട്ട​​യം ഡൂ​​ഡി​​ലു​​ക​​ള്‍. നാ​​ളെ ജി​​ല്ല​​യി​​ലെ വി​​വി​​ധ പോ​​ളിം​​ഗ് ബൂ​​ത്തു​​ക​​ളി​​ലാ​​ണ് സ്വാ​​ഗ​​ത​​വും നെ​​യിം ബോ​​ര്‍ഡു​​ക​​ളു​​മാ​​യി ചി​​ത്ര​​ര​​ച​​നാ ​​വൈ​​ഭ​​വം തു​​ളു​​മ്പു​​ന്ന കോ​​ട്ട​​യം ഡൂ​​ഡി​​ലു​​ക​​ള്‍ നി​​റ​​ഞ്ഞു​​നി​​ല്‍ക്കു​​ന്ന​​ത്.

ജി​​ല്ലാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫീ​​സ​​റും ജി​​ല്ലാ ക​​ള​​ക്ട​​റു​​മാ​​യ വി. ​​വി​​ഗ്‌​​നേ​​ശ്വ​​രി​​യു​​ടെ താ​​ത്പ​​ര്യ​​പ്ര​​കാ​​രം പ​​ത്ത​​നാ​​പു​​രം സ്വ​​ദേ​​ശി​​നി​​യാ​​യ ചി​​ത്ര​​കാ​​രി ശി​​ല്പ അ​​തു​​ലാ​​ണ് പോ​​ളിം​​ഗ് ബൂ​​ത്തു​​ക​​ളി​​ല്‍ സ്ഥാ​​പി​​ക്കാ​​നു​​ള്ള പോ​​സ്റ്റ​​റു​​ക​​ള്‍ വ​​ര​​ച്ചു ന​​ല്‍കി​​യി​​ട്ടു​​ള്ള​​ത്. ഫേ​​സ്ബു​​ക്കി​​ൽ ശി​​ല്പ​​യു​​ടെ ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള ഡൂ​​ഡി​​ലു​​ക​​ള്‍ ക​​ണ്ടാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​വേ​​ണ്ടി ജി​​ല്ല​​യെ​​ക്കു​​റി​​ച്ചു​​ള്ള ചി​​ത്ര​​ങ്ങ​​ള്‍ വ​​ര​​യ്ക്കാ​​മോ​​യെ​​ന്ന് ജി​​ല്ലാ ക​​ള​​ക്‌​​ട​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്.

പോ​​ളിം​​ഗ് ബൂ​​ത്തു​​ക​​ളി​​ലേ​​ക്ക് സ്വാ​​ഗ​​തം ചെ​​യ്തു​​കൊ​​ണ്ടു​​ള്ള ഡൂ​​ഡി​​ല്‍ പോ​​സ്റ്റ​​റി​​നൊ​​പ്പം പ്ര​​വേ​​ശ​​നം, സ​​മ്മ​​തി​​ദാ​​യ​​ക​​കേ​​ന്ദ്രം, ക്ര​​ഷ്, സ​​ഹാ​​യ​​കേ​​ന്ദ്രം, കാ​​ത്തി​​രി​​പ്പ് കേ​​ന്ദ്രം, ശൗ​​ചാ​​ല​​യം, കു​​ടി​​വെ​​ള്ളം, പു​​റ​​ത്തേ​​ക്ക് എ​​ന്നി​​ങ്ങ​​നെ​​യു​​ള്ള ദി​​ശാ​​സൂ​​ച​​ക​​ങ്ങ​​ളു​​ടെ​​യും ഡൂ​​ഡി​​ല്‍ പോ​​സ്റ്റ​​ര്‍ കോ​​ട്ട​​യ​​ത്തി​​ന്‍റെ സ​​വി​​ശേ​​ഷ​​ത​​ക​​ള്‍ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി വ​​ര​​ച്ചു​​ചേ​​ര്‍ത്തി​​ട്ടു​​ണ്ട്.

കോ​​ട്ട​​യ​​ത്തെ പ്ര​​ധാ​​ന സ്ഥ​​ല​​ങ്ങ​​ളും വി​​നോ​​ദ​​സ​​ഞ്ചാ​​ര​​കേ​​ന്ദ്ര​​ങ്ങ​​ളും ദേ​​വാ​​ല​​യ​​ങ്ങ​​ളും പൈ​​തൃ​​ക​​കേ​​ന്ദ്ര​​ങ്ങ​​ളും ജി​​ല്ല​​യു​​ടെ സ​​വി​​ശേ​​ഷ​​ത​​ക​​ളാ​​യ കാ​​യ​​ലും ക​​രി​​മീ​​നും ക​​ള്ളും ക​​ള​​ക്‌​​ട​​റേ​​റ്റും മീ​​ന​​ച്ചി​​ലാ​​റും തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ വോ​​ട്ടിം​​ഗ് പ​​ങ്കാ​​ളി​​ത്തം ഉ​​റ​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത ക​​ഥാ​​പാ​​ത്രം കോ​​ട്ട​​യം വോ​​ട്ട​​ർ കു​​ഞ്ഞ​​ച്ച​​നു​​മെ​​ല്ലാം നി​​റ​​ഞ്ഞു​​നി​​ല്‍ക്കു​​ന്നു​​ണ്ട് ഈ ​​ഡൂ​​ഡി​​ലി​​ല്‍. ഈ ​​പോ​​സ്റ്റ​​റു​​ക​​ളും ജി​​ല്ല​​യി​​ലെ വി​​വി​​ധ നി​​യ​​മ​​സ​​ഭാ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ സ്വീ​​ക​​ര​​ണ/​​വി​​ത​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍ പോ​​ളിം​​ഗ് സാ​​മ​​ഗ്രി​​ക്കൊ​​പ്പം പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ക്കു കൈ​​മാ​​റും.