ദേ​വ​മാ​താ​യി​ൽ ശാ​സ്ത്ര ശി​ല്പ​ശാ​ല
Thursday, April 25, 2024 6:42 AM IST
കു​റ​വി​ല​ങ്ങാ​ട്: ദേ​വ​മാ​താ കോ​ള​ജി​ൽ നാ​നോ ക്വ​സ്റ്റ് ത്രി​ദ്വി​ന ശാ​സ്ത്ര​ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. നാ​നോ ശാ​സ്ത്ര​വി​ദ​ഗ്‌​ധ​നും എം​ജി​യൂ​ണി​വേ​ഴ്സി​റ്റി മു​ൻ വൈ​സ് ചാ​ൻ​സ​ല​റു​മാ​യ ഡോ. ​സാ​ബു തോ​മ​സ് ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള സ്റ്റേ​റ്റ് കൗ​ൺ​സി​ൽ ഫോ​ർ സ​യ​ൻ​സ്, ടെ​ക്നോ​ള​ജി ആ​ൻ​ഡ് എ​ൻ​വ​യോ​ൺ​മെ​ന്‍റ് എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ ഫി​സി​ക്സ്‌ വി​ഭാ​ഗ​മാ​ണ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. നാ​നോ സ​യ​ൻ​സി​ലെ ഗ​വേ​ഷ​ക​രും അ​ധ്യാ​പ​ക​രും ക്ലാ​സു​ക​ൾ ന​യി​ച്ചു.

‌പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ നാ​നോ ഗ​വേ​ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​രി​ച​യ​പ്പെ​ടു​ത്ത​ലും ശി​ല്പ​ശാ​ല​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു.

അ​ഞ്ചു കോ​ള​ജു​ക​ളി​ൽ​നി​ന്നു​ള്ള അ​ഡ്വാ​ൻ​സ്ഡ് ലേ​ണേ​ഴ്സി​നാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യ​ത്.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സു​നി​ൽ സി. ​മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡി​നോ​യി മാ​ത്യു ക​വ​ള​മാ​ക്ക​ൽ, ബ​ർ​സാ​ർ ഫാ. ​ജോ​സ​ഫ് മ​ണി​യ​ഞ്ചി​റ, ഫി​സി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ജി അ​ഗ​സ്റ്റി​ൻ, കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ടീ​ന സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.