ആ​ചാ​ര​ത്ത​നി​മ​യി​ല്‍ ചെ​റി​യ​പാ​ന ഉ​ത്സ​വം
Thursday, April 25, 2024 6:53 AM IST
ക​ടു​ത്തു​രു​ത്തി: ആ​ചാ​ര​ത്ത​നി​മ​യി​ല്‍ കീ​ഴൂ​ര്‍ ഭ​ഗ​വ​തീ ക്ഷേ​ത്ര​ത്തി​ല്‍ ചെ​റി​യ​പാ​ന ഉ​ത്സ​വം ന​ട​ന്നു. ഇ​ന്നു​ച്ച​യ്ക്ക് കീ​ഴൂ​രി​ല്‍ വ​ലി​യ​പാ​ന ന​ട​ക്കും. ദേ​വി, ദാ​രി​കാ നി​ഗ്ര​ഹ​ത്തി​നു പ​ട​യാ​ളി​ക​ളോ​ടൊ​പ്പം പു​റ​പ്പെ​ടു​ക​യും ക​ര്‍മ​നി​ര്‍വ​ഹ​ണ​ത്തി​നു​ശേ​ഷം അ​നു​ഗ്ര​ഹം ന​ല്‍കു​ന്ന​തി​ന്‍റെ​യും അ​നു​സ്മ​ര​ണ​മാ​ണ് പാ​ന ച​ട​ങ്ങി​ന്‍റെ പൊ​രു​ള്‍. ദാ​രി​ക​നെ തേ​ടി​പ്പോ​കു​ന്ന സ​ങ്ക​ല്പ​പ്ര​കാ​രം പാ​ന​ക്കാ​രു​ടെ (പ​ട​യാ​ളി​ക​ള്‍) ഉ​ടു​ത്തു​കെ​ട്ട് വെ​ള്ള നി​റ​ത്തി​ലു​ള്ള​ത് കീ​ഴൂ​രി​ന്‍റെ മാ​ത്രം പ്ര​ത്യേ​ക​ത​യാ​ണ്.

ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള ക​ണ്ട​ത്തി​ലാ​ണ് പാ​ന തു​ള്ള​ല്‍ ന​ട​ക്കു​ന്ന​ത്. പാ​ന​ക്കു​റ്റി​യും പി​ടി​ച്ചാ​ണ് പാ​ന​ക്കാ​ര്‍ ദാ​രി​ക​നെ തേ​ടി​ പോ​കു​ന്ന​ത്. പ​ത്താ​മു​ദ​യം നാ​ളി​ല്‍ രാ​ത്രി ഭ​ദ്ര​കാ​ളി​യ​മ്പ​ല​ത്തി​ല്‍ ന​ട​ന്ന അ​രി​യേ​റോ​ടു കൂ​ടി​യാ​ണ് പാ​ന​ച്ച​ട​ങ്ങു​ക​ള്‍ തു​ട​ങ്ങി​യ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ പാ​ന​ക്ക​ഞ്ഞി കു​ടി​ച്ച​ശേ​ഷ​മാ​ണ് പ​ട​യാ​ളി​ക​ള്‍ ചെ​റി​യ​പാ​ന​യ്ക്കു പു​റ​പ്പെ​ട്ട​ത്.

പാ​ന​പ്പു​ര​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പാ​ന​യു​ണ്ണി (പാ​ന​യാ​ചാ​ര്യ​ന്‍) കാ​രി​ക്കു​ന്ന​ത്തി​ല്ലം കെ.​ഡി. പ​ത്മ​നാ​ഭ​ന്‍ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ന​ക്കാ​രു​ടെ ആ​യു​ധ​മാ​യ പാ​ന​ക്കു​റ്റി പൂ​ജി​ച്ച് ന​ല്‍കി​യ​തോ​ടെ​യാ​ണ് ചെ​റി​യ​പാ​ന തു​ട​ങ്ങി​യ​ത്. ക്ഷേ​ത്ര​ത്തെ വ​ലം​വ​ച്ച​ശേ​ഷ​മാ​ണ് പാ​ന​ക്കാ​ര്‍ പാ​ന​തു​ള്ളാ​ന്‍ പാ​ന​ക്ക​ണ്ട​ത്തി​ലേ​ക്ക് പോ​യ​ത്. വൈ​കു​ന്നേ​രം ന​ട​ന്ന ഇ​ളം​പാ​ന​യോ​ടെ ചെ​റി​യ​പാ​ന​യു​ടെ ച​ട​ങ്ങു​ക​ള്‍ അ​വ​സാ​നി​ച്ചു.

ഇ​ന്ന് രാ​വി​ലെ 6.30ന് ​വി​വി​ധ ക​ര​ക​ളി​ല്‍നി​ന്ന് കും​ഭ​കു​ടം, താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര​ക​ള്‍ ക്ഷേ​ത്ര​ത്തി​ലെ​ത്തി​ച്ചേ​രും. ഉ​ച്ച​യ്ക്ക് 12ന് ​ഉ​ച്ച​പൂ​ജ​യ്ക്കു​ശേ​ഷം വ​ലി​യ​പാ​ന ക​ഞ്ഞി വി​ള​മ്പും. തു​ട​ര്‍ന്ന് ദീ​പ​പ്രോ​ജ്വ​ല​നം. 12.30ന് ​വ​ലി​യ​പാ​ന തു​ട​ങ്ങും. വൈ​കു​ന്നേ​രം 4.30ന് ​ഇ​ളം​പാ​ന​യും തു​ട​ര്‍ന്ന് ഒ​റ്റ​ത്തൂ​ക്ക​വും. രാ​ത്രി ഏ​ഴി​ന് കോ​ല്‍ക്ക​ളി, എ​ട്ടി​ന് ക​ലാ​സ​മ​ന്വ​യം, 12ന് ​ഗ​രു​ഡ​ന്‍തൂ​ക്ക​വും ഉ​ണ്ടാ​കും. നാ​ളെ രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന കു​രു​തി​യോ​ടെ പാ​ന​യു​ടെ ച​ട​ങ്ങു​ക​ള്‍ സ​മാ​പി​ക്കും.