ഓ​​ട്ട​​ത്തി​​നി​​ടെ സ്വ​​കാ​​ര്യ​​ബ​​സി​​ന്‍റെ ട​​യ​​ർ ഊ​​രിത്തെറിച്ചു
Thursday, April 25, 2024 6:53 AM IST
ക​​റു​​ക​​ച്ചാ​​ൽ: ഓ​​ട്ട​​ത്തി​​നി​​ട​​യി​​ൽ സ്വ​​കാ​​ര്യ ബ​​സി​​ന്‍റെ ട​​യ​​റു​​ക​​ൾ ഊ​​രി​​ത്തെ​​റി​​ച്ചു. വ​​ൻ അ​​പ​​ക​​ടം ഒ​​ഴി​​വാ​​യി. ഇ​​ന്ന​​ലെ രാ​​വി​​ലെ 10.15 ന് ​​ക​​റു​​ക​​ച്ചാ​​ൽ-​​മ​​ല്ല​​പ്പ​​ള്ളി റോ​​ഡി​​ൽ വെ​​ട്ടി​​ക്കാ​​വു​​ങ്ക​​ലി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു സം​​ഭ​​വം. കോ​​ട്ട​​യ​​ത്തു​​നി​​ന്നും കാ​​യം​​കു​​ള​​ത്തേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്ന വി​​നാ​​യ​​ക​​ബ​​സാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്.

പി​​ൻ ഭാ​​ഗ​​ത്തെ ട​​യ​​റു​​ക​​ൾ ഊ​​രി​​പ്പോ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ബ​​സി​​ന്‍റെ ഒ​​രു ഭാ​​ഗം നി​​ല​​ത്തു​​ര​​ഞ്ഞ് 15 അ​​ടി നീ​​ങ്ങി​​യാ​​ണ് നി​​ന്ന​​ത്. യാ​​ത്ര​​ക്കാ​​ർ നി​​സാ​​ര​​പ​​രി​​ക്കു​​ക​​ളോ​​ടെ ര​​ക്ഷ​​പ്പെ​​ട്ടു. ഒ​​രു ട​​യ​​ർ സ​​മീ​​പ​​ത്തെ റ​​ബ​​ർ​​തോ​​ട്ട​​ത്തി​​ലേ​​ക്കു തെറിച്ചപ്പോൾ മറ്റേത് മി​​നി​​ലോ​​റി​​യി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.