കനത്ത മഴയില്‍ മണ്‍തിട്ട ഇടിഞ്ഞു, വീടിനു നാശം; ദുരന്തം ഒഴിവായി
1567832
Monday, June 16, 2025 7:32 AM IST
മാമ്മൂട്: കനത്ത മഴയില്‍ മണ്‍തിട്ട ഇടിഞ്ഞുവീണു. വീടിനു നാശനഷ്ടം നേരിട്ടു. വന്‍ദുരന്തം ഒഴിവായി. കാല്‍നൂറ്റാണ്ട് മുമ്പ് മണ്ണു നീക്കം ചെയ്ത ഭാഗത്ത് അവശേഷിച്ച മണ്‍തിട്ടയാണ് ഇടിഞ്ഞു വീണത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. മാടപ്പള്ളി പഞ്ചായത്ത് എട്ടാംവാര്‍ഡില്‍ മാമ്മൂട് കാരയ്ക്കാട്ടുപടി-കുറ്റിക്കാട്ടുപടി റോഡിലാണ് സംഭവം.
മണ്ണും കൂറ്റന്കല്ലുമാണ് ഇടിഞ്ഞുവീണത്. ചിറപ്പുരയിടത്തില്‍ ജോര്‍ജിന്റെ വീടിന്റെ വശത്തുള്ള ബാത്ത്റൂമും പൈപ്പ് ഫിറ്റിംഗുകളുമാണ് തകര്‍ന്നത്. അതേസമയം, അവശേഷിക്കുന്ന മൺതിട്ടയും അപകട ഭീഷണിയിലാണ്.
ചുറ്റുപാടും താമസിക്കുന്നവരോട് മാറിത്താമസിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ, വാർഡ് മെംബർ ജി. അശോക് എന്നിവർ സ്ഥലം സന്ദർശിച്ചു.