കഞ്ചാവുമായി നാലു യുവാക്കൾ അറസ്റ്റിൽ
1569177
Saturday, June 21, 2025 6:57 AM IST
കോട്ടയം: കഞ്ചാവുമായി നാലു യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കളത്തിപ്പടി പുതുപ്പറമ്പില്‍ ആദര്‍ശ് കെ. പ്രസാദ് (21), ചെറുവള്ളിപ്പറമ്പില്‍ ആല്ബിന് അനില്‍ (21), പടമാട്ടുങ്കല്‍ ആന്റണി ജോസഫ് (20), പടിഞ്ഞാറ്റേതില്‍ പി.എസ്. അതുല്‍ (24) എന്നിവരാണ് പിടിയിലാ യത്.
കളത്തിപ്പടി- പൊന്‍പള്ളി റോഡില്‍ ആഞ്ഞിലിമൂട് ഭാഗത്ത് കഞ്ചാവുകച്ചവടം നടത്തുന്നതിനിടെയാണ് ഇവരെ എക്സൈസ് പിടികൂടിയത്. ഇവരുടെ പക്കല്‍നിന്നു വില്പനയ്ക്കുവേണ്ടി പൊതികളാക്കി വച്ചിരുന്ന 36 ഗ്രാം കഞ്ചാവും പിടികൂടി.
റെയ്ഡില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ഫിലിപ്പ് തോമസ്, കോട്ടയം റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ജെ. മനോജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഡി. സുമേഷ്, പി.ആര്. രാഹുല്‍, രാഹുല്‍ മനോഹര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ അനസ് എന്നിവര്‍ പങ്കെടുത്തു.