റോഡ് തകർന്നു
1569189
Saturday, June 21, 2025 7:10 AM IST
തലയോലപ്പറമ്പ്: മഴ കനത്തതിനെ തുടർന്ന് വെള്ളം കെട്ടിനിന്ന് വൈക്കം - വടയാർ എഴുമാന്തുരുത്ത് റോഡ് തകർന്നു.വൈക്കത്തുനിന്ന് എഴുമാന്തുരുത്ത്, കല്ലറ,കോട്ടയം എന്നിവിടങ്ങളിലേക്ക് ഗതാഗതക്കുരുക്കിൽപ്പെടാതിരിക്കാൻ നൂറുകണക്കിനു വാഹനങ്ങൾ ആശ്രയിക്കുന്ന റോഡാണ് വലിയ കുഴികൾ രൂപപ്പെട്ട് തകർന്നത്.
പഴമ്പെട്ടി മുതൽ എഴുമാന്തു രുത്ത് പാലംവരെയാണ് റോഡ് പൂർണമായി തകർന്നത്. റോഡിലെ കുഴികൾ അടച്ചു ഗതാഗതം സുഗമമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.