മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വിദ്യാഭ്യാസ-കായിക അവാര്‍ഡ് വിതരണം ഇന്ന്
1570271
Wednesday, June 25, 2025 7:06 AM IST
കോട്ടയം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികള്‍ക്ക് നല്‍കിവരുന്ന വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാര്‍ഡുകളുടെ ജില്ലാതല വിതരണം ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ നടക്കുന്ന പരിപാടി സി.കെ. ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കൂട്ടായി ബഷീര്‍ അധ്യക്ഷ്യത വഹിക്കും. വൈക്കം നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രീത രാജേഷ് മുഖ്യപ്രഭാഷണം നടത്തും.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ കെ.കെ. രമേശന്, സക്കീര്‍ അലങ്കാരത്ത്, ആലപ്പുഴ മേഖലാ എക്സിക്യൂട്ടീവ് പി.ആര്. കുഞ്ഞച്ചന്, വൈക്കം നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ബിന്ദു ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം വീണ അജി, മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ബാഹുലേയന്,
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ആര്. രമേശ് ശശിധരന്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ ബി. ഷാനവാസ്, വൈക്കം ഫിഷറീസ് ഓഫീസര്‍ ബി.എസ്. അഖില്‍, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളായ പി.വി. പുഷ്കരന്, ഡി. ബാബു, എന്‍.സി. സുകുമാരന്‍, പി.എസ്. സന്തോഷ്, എം.പി. സജീവ്, പ്രവീണ്‍ എന്നിവര്‍ പ്രസംഗിക്കും.