തെരുവുനായ പ്രശ്നം: ഒപ്പുശേഖരണം ആരംഭിച്ചു
1570429
Thursday, June 26, 2025 7:33 AM IST
പാലാ: തെരുവുനായ പ്രശ്നത്തില്‍ ഉടന്‍ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് സ്കൂള്‍ കുട്ടികള്‍, രക്ഷിതാക്കള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് നൽകുന്ന നിവേദനത്തില്‍ സ്കൂള്‍ കുട്ടികള്‍ ഒപ്പുശേഖരണം ആരംഭിച്ചു.
ബൗബൗ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ആയിരക്കണക്കിന് ഒപ്പുകള്‍ ശേഖരിച്ചാണ് നിവേദനം നൽകുന്നത്. ഒപ്പുശേഖരണ പരിപാടി മഹാത്മാഗാന്ധി ഗവ. സ്കൂള്‍ ജാഗ്രതാ സമിതി കണ്‍വീനര്‍ സന്തോഷ് കെ. മണര്‍കാട്ട് ഉദ്ഘാടനം ചെയ്തു. ബൗബൗ സമരസമിതി നേതാക്കളായ മൈക്കിള്‍ കാവുകാട്ട്, ജോസ് വേരനാനി, ജോഷി വട്ടക്കുന്നേല്‍, എന്‍.പി. കൃഷ്ണന്‍നായര്‍ എന്നിവര്‍ നേതൃത്വം നൽകി.