വിദ്യാർഥിനിക്ക് നേരേ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ
1570435
Thursday, June 26, 2025 7:33 AM IST
കാഞ്ഞിരപ്പള്ളി: സ്കൂൾ വാനിൽ വിദ്യാർഥിനിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയ ഡ്രൈവർ പോലീസിന്റെ പിടിയിൽ. പാറത്തോട് കൊല്ലംപറമ്പിൽ കെ.എസ്. റഹീ (55)മിനെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി ഡ്രൈവറായി ജോലി നോക്കുന്ന സ്കൂൾ വാനിലെ യാത്രക്കാരിയായ ഏഴാം ക്ലാസ് വിദ്യാർഥിനിയെ ദുരുദ്ദേശ്യത്തോടെ കടന്നുപിടിക്കുകയും അനുചിതമായി സംസാരിക്കുകയും ചെയ്തതായാണ് പരാതി. കൂടാതെ കുട്ടിയെ ഫോണിലൂടെയും പിന്തുടർന്നും ശല്യം ചെയ്തും ഭീഷണിപ്പെടുത്തിയും മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയായിരുന്നു.