പുതിയ ബാച്ചുകളുടെ ആരംഭവും അവാര്‍ഡ് ജേതാവിനെ ആദരിക്കലും
1570573
Thursday, June 26, 2025 11:31 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജില്‍ പുതിയതായി പ്രവേശനം നേടിയ മൂന്നുറിലധികം വിദ്യാർഥികള്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസും എഡ്യുക്കേഷണല്‍ എക്സലസ്, ഗുരുശ്രേഷ്ഠ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയ കോളജ് ഡയറക്ടര്‍ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിക്ക് അനുമോദനവും സംഘടിപ്പിച്ചു.
കോളജില്‍ പുതിയതായി ആരംഭിച്ച പ്ലസ് വണ്‍ സയന്‍സ് ബാച്ചിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. വൈസ് പ്രിന്‍സിപ്പല്‍ ടിജോമോന്‍ ജേക്കബ്, സ്റ്റാഫ് സെക്രട്ടറിമാരായ ബേബി മാത്യു, ലൂസിയാമ്മ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഏവിയേഷന്‍, ഡിഎംഎല്‍ടി, ഹോട്ടല്‍ മാനേജ്മെന്റ്, പ്ലസ് വണ്‍, ഡിഗ്രീ കോഴ്സുളിലേക്കുള്ള അഡ്മിഷന് തുടരുകയാണന്ന് പ്രിന്‍സിപ്പല്‍ എ.ആര്. മധുസൂദനന് അറിയിച്ചു.