ക്യാപ്സ് സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ലഹരി വിരുദ്ധ ശില്പശാലയും നാളെ
1570587
Thursday, June 26, 2025 11:32 PM IST
കോട്ടയം: കേരള അസോസിയേഷന് ഓഫ് പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് (ക്യാപ്സ്) സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന ശില്പശാലയും നാളെ രാവിലെ 9.45നു കോട്ടയം ലോഗോസ് ജംഗ്ഷനിലെ സിറിള്‍സ് ടൗവറിലും ഹോട്ടല്‍ ഫ്ളോറല്‍ പാലസിലും നടക്കും.
സംസ്ഥാന ഓഫീസിന്റെ ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എന്‍. ജയരാജും ലഹരി വിരുദ്ധ പരിപാടികളുടെ ഉദ്ഘാടനം ഫ്രാന്‍സിസ് ജോര്‍ജ് എംപിയും ലഹരി വിരുദ്ധ ശില്പശാലയുടെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും ലഹരി വിരുദ്ധ സന്ദേശം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദും നിര്‍വഹിക്കും.
സംസ്ഥാന പ്രസിഡന്റ് ഡോ. ചെറിയാന് പി. കുര്യന് അധ്യക്ഷത വഹിക്കും. ഇന്ത്യാ നെറ്റ്വര്‍ക്ക് ഓഫ് പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍സ് പ്രസിഡന്റ് ഡോ. ഗാന്ധിദാസ്, ദേശീയ സെക്രട്ടറി ഡോ. ഐപ്പ് വര്‍ഗീസ്, ക്യാപ്സ് വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. എം.പി. ആന്റണി, ജനറല്‍ സെക്രട്ടറി പ്രഫ. സേവ്യര്‍കുട്ടി ഫ്രാന്‍സിസ്, ട്രഷറര്‍ ഡോ. ഫ്രാന്‍സിന സേവ്യര്‍ എന്നിവര്‍ പങ്കെടുക്കും.
ലഹരി വിരുദ്ധ ശില്പശാലയ്ക്ക് ഡോ. ജോവാന് ചുങ്കപ്പുര, ഫ്രാന്‍സിസ് മൂത്തേടന്, സോണി സെല്‍വി, ഡോ. കെ.ആര്. അനീഷ് എന്നിവര്‍ നേതൃത്വം നല്‍കും. കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ഇസാഫ് ബാങ്കും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പത്രസമ്മേളനത്തില്‍ ഡോ. ചെറിയാന് പി. കുര്യന്, ഡോ. എം.പി. ആന്റണി, വൈസ്പ്രസിഡന്റ് എം.ബി. ദിലീപ് കുമാര്‍, ഡോ. ജെയ്സണ്‍ ഫിലിപ്പ് ആലപ്പാട്ട് എന്നിവര്‍ പങ്കെടുത്തു.