ഹെ​ല്‍​ത്ത് കാ​ര്‍​ഡ് വി​ത​ര​ണ ക്യാ​മ്പ്
Tuesday, July 16, 2019 10:01 PM IST
പൊ​ന്‍​കു​ന്നം: മ​ര്‍​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​നും ഇ​ട​യി​രി​ക്ക​പ്പു​ഴ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഹെ​ല്‍​ത്ത് കാ​ര്‍​ഡ് വി​ത​ര​ണം 19ന് ​പൊ​ന്‍​കു​ന്നം വ്യാ​പാ​ര ഭ​വ​നി​ല്‍ ന​ട​ക്കും. രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന ക്യാ​മ്പി​ല്‍ ഹോ​ട്ട​ല്‍, ബേ​ക്ക​റി, കാ​റ്റ​റിം​ഗ്, പ​ച്ച​ക്ക​റി, കോ​ള്‍​ഡ് സ്‌​റ്റോ​റേ​ജ്, പ​ല​ച​ര​ക്ക്, കൂ​ള്‍​ബാ​ര്‍ തു​ട​ങ്ങി ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ക്ക​ണം.
മ​ഞ്ഞ​പ്പി​ത്തം, ഷു​ഗ​ര്‍, ടൈ​ഫോ​യ്ഡ് എ​ന്നി​വ പ​രി​ശോ​ധി​ച്ച റി​പ്പോ​ര്‍​ട്ടും ര​ണ്ട് പാ​സ്‌​പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ​യും കൊ​ണ്ടു​വ​ര​ണം.