കോ​​ത​​ന​​ല്ലൂ​​രി​​ൽ മോ​​ഷ​​ണം വ്യാ​​പ​​കം; അ​​ഞ്ചു ക​​ട​​ക​​ളി​​ൽ ക​​വ​​ർ​​ച്ച
Saturday, July 20, 2019 11:59 PM IST
ക​​ടു​​ത്തു​​രു​​ത്തി: കോ​​ത​​ന​​ല്ലൂ​​രി​​ലെ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ വ്യാ​​പ​​ക​​മോ​​ഷ​​ണം. ടൗ​​ണി​​ലെ അ​​ഞ്ച് ക​​ട​​ക​​ൾ കു​​ത്തി തു​​റ​​ന്നാ​​ണ് മോ​​ഷ​​ണം ന​​ട​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ബി​​ജു ലൂ​​ക്കോ​​സി​​ന്‍റെ ഉ​​ട​​മ​​സ്ഥ​​ത​​യി​​ലു​​ള്ള ജ​​ന​​സേ​​വ​​ന കേ​​ന്ദ്രം, അ​​പ്പൂ​​സ് ഗോ​​ൾ​​ഡ് ക​​വ​​റിം​​ഗ്, മാ​​രു​​തി എ​​ന്‍റ​​ർ​​പ്രൈ​​സ​​സ്, മ​​ഞ്ചു സ്റ്റീ​​ൽ ഫ​​ർ​​ണീ​​ച്ച​​ർ, തേ​​ജ​​സ് ഡ്രൈ ​​ക്ലീ​​നിം​​ഗ് എ​​ന്നീ ക​​ട​​ക​​ളാ​​ണ് കു​​ത്തി തു​​റ​​ന്ന​​ത്. വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി​​യാ​​ണ് മോ​​ഷ​​ണം.

താ​​ഴു​​ക​​ൾ ത​​ക​​ർ​​ത്താ​​ണ് മോ​​ഷ്ടാ​​ക്ക​​ൾ അ​​ക​​ത്ത് പ്ര​​വേ​​ശി​​ച്ച​​ത്. കോ​​ത​​ന​​ല്ലൂ​​ർ മേ​​ഖ​​ല​​യി​​ൽ ര​​ണ്ടാ​​ഴ്ച മു​​ന്പും നി​​ര​​വ​​ധി ക​​ട​​ക​​ൾ കു​​ത്തി തു​​റ​​ന്ന് മോ​​ഷ​​ണം ന​​ട​​ന്നി​​രു​​ന്നു. രാ​​ത്രി​​യി​​ൽ ക​​ന​​ത്ത മ​​ഴ​​യാ​​യി​​രു​​ന്ന​​തി​​നാ​​ലും വൈ​​ദ്യു​​തി ഇ​​ല്ലാ​​തി​​രു​​ന്ന​​തി​​നാ​​ലും കോ​​ത​​ന​​ല്ലൂ​​രി​​ലെ സി ​​സി ടി​​വി കാ​​മ​​റ​​ക​​ളി​​ൽ നി​​ന്നും പോ​​ലീ​​സി​​ന് യാ​​തൊ​​രു ദൃ​​ശ്യ​​ങ്ങ​​ളും ല​​ഭി​​ച്ചി​​ട്ടി​​ല്ല.