തോ​​ട്ട​​യ്ക്കാ​​ട്ടും മാ​​ട​​ത്താ​​നി​​യി​​ലും കാ​​റ്റ് നാ​​ശം വി​​ത​​ച്ചു
Wednesday, August 7, 2019 11:58 PM IST
തോ​​ട്ട​​യ്ക്കാ​​ട്: വാ​​ക​​ത്താ​​നം പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് മ​​ഴ​​യ്ക്കൊ​​പ്പ​​മെ​​ത്തി​​യ കാ​​റ്റ് നാ​​ശം വി​​ത​​ച്ചു. കൊ​​ടു​​ങ്കാ​​റ്റി​​നു സ​​മാ​​ന​​മാ​​യി വീ​​ശി​​യ​​ടി​​ച്ച കാ​​റ്റ് പ​​ത്തു മി​​നി​​റ്റോ​​ളം നീ​​ണ്ടു നി​​ന്നു. അ​​ന്പ​​ല​​ക​​വ​​ല, ഇ​​ര​​വു​​ചി​​റ, തോ​​ട്ട​​യ്ക്കാ​​ട്, പൊ​​ങ്ങ​​ന്താ​​നം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ നി​​ര​​വ​​ധി വൃ​​ക്ഷ​​ങ്ങ​​ൾ ക​​ട​​പു​​ഴ​​കി. റോ​​ഡി​​ൽ പ​​ല​​യി​​ട​​ങ്ങ​​ളി​​ലും മ​​രം വീ​​ണു ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടി​​രു​​ന്നു. ഫ​​യ​​ർ​​ഫോ​​ഴ്സ് എ​​ത്തി വെ​​ട്ടി​​മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു.
നി​​ര​​വ​​ധി വീ​​ടു​​ക​​ൾ​​ക്കും നാ​​ശ​​മു​​ണ്ടാ​​യി ഒ​​ന്പ​​താം വാ​​ർ​​ഡി​​ൽ ത​​റ​​ക്കു​​ന്നേ​​ൽ പി.​​ജി. ഗി​​രീ​​ഷി​​ന്‍റെ വീ​​ടി​​ന്‍റെ മേ​​ൽ​​ക്കൂ​​ര പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്നു. സ​​മീ​​പ​​ത്തു നി​​ന്നി​​രു​​ന്ന റ​​ബ​​ർ മ​​രം ഗി​​രീ​​ഷി​​ന്‍റെ വീ​​ടി​​നു മു​​ക​​ളി​​ലേ​​ക്ക് ക​​ട​​പു​​ഴ​​കി വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഈ ​​സ​​മ​​യം ഭാ​​ര്യ: സ​​ന്ധ്യ മ​​ക​​ൻ: ആ​​ദി​​ത്യ, അ​​ന​​ഘ എ​​ന്നി​​വ​​ർ മാ​​ത്ര​​മാ​​ണ് വീ​​ട്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. വ​​ലി​​യ ശ​​ബ്ദം കേ​​ട്ട് സ​​ന്ധ്യ മ​​ക്ക​​ളേ​​യും കൂ​​ട്ടി പു​​റ​​ത്തേ​​ക്ക് ഓ​​ടി​​യ​​തി​​നാ​​ൽ വ​​ൻ ദു​​ര​​ന്തം ഒ​​ഴി​​വാ​​യി. പ്ര​​ദേ​​ശ​​ത്തെ നി​​ര​​വ​​ധി​​യാ​​ളു​​ക​​ളു​​ടെ വീ​​ടു​​ക​​ൾ​​ക്ക് മ​​ര​​ങ്ങ​​ൾ വീ​​ണും മ​​ര​​ങ്ങ​​ളു​​ടെ ശി​​ഖ​​ര​​ങ്ങ​​ൾ വീ​​ണു കേ​​ടു​​പാ​​ടു​​ക​​ൾ പ​​റ്റി​​യി​​ട്ടു​​ണ്ട്.
നി​​ര​​വ​​ധി ക​​ർ​​ഷ​​ക​​രു​​ടെ ക​​പ്പ, വാ​​ഴ, ജാ​​തി, റ​​ബ​​ർ തു​​ട​​ങ്ങി​​യ കാ​​റ്റി​​ൽ ന​​ശി​​ച്ചി​​ട്ടു​​ണ്ട്. പ്ര​​ദേ​​ശ​​ത്തെ വൈ​​ദ്യു​​തി ബ​​ന്ധ​​വും പൂ​​ർ​​ണ​​മാ​​യും ത​​ക​​രാ​​റി​​ലാ​​യി​​രി​​ക്കു​​ക​​യാ​​ണ്. കാ​​റ്റ് നാ​​ശം വി​​ത​​ച്ച സ്ഥ​​ല​​ങ്ങ​​ൾ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പ്ര​​കാ​​ശ് ച​​ന്ദ്ര​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പ​​ഞ്ചാ​​യ​​ത്ത് ഭ​​ര​​ണ​​സ​​മി​​തി​​യം​​ഗ​​ങ്ങ​​ൾ സ​​ന്ദ​​ർ​​ശി​​ച്ചു.