നൊ​​ന്പ​​ര​​ങ്ങ​​ൾ മാ​​ഞ്ഞു; ക്യാ​​ന്പ് ആ​​ഘോ​​ഷ​​മാ​​ക്കി കു​​രു​​ന്നു​​ക​​ൾ
Tuesday, August 13, 2019 11:12 PM IST
കോ​​ട്ട​​യം: പ്ര​​ള​​യ​​ക്കെ​​ടു​​തി​​ക​​ളു​​ടെ ഭീ​​തി​​യി​​ൽ ര​​ക്ഷി​​താ​​ക്ക​​ൾ​​ക്കൊ​​പ്പം പേ​​ടി​​യോ​​ടെ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ളി​​ലെ​​ത്തി​​യ കു​​ട്ടി​​ക​​ൾ ഇ​​പ്പോ​​ൾ പാ​​ട്ടും ക​​ളി​​ക​​ളു​​മാ​​യി ആ​​ഹ്ലാ​​ദ​​ത്തി​​ലാ​​ണ്. ചൈ​​ൽ​​ഡ് ലൈ​​ൻ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ആ​​ക്ടി​​വി​​റ്റി ക്യാ​​ന്പു​​ക​​ൾ വി​​വി​​ധ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ളി​​ലെ അ​​നേ​​കം കു​​ഞ്ഞു​​ങ്ങ​​ൾ​​ക്ക് ആ​​ശ്വാ​​സ​​മാ​​കു​​ക​​യാ​​ണ്.
വീ​​ട്ടി​​ൽ വെ​​ള്ളം ക​​യ​​റി​​യ​​തി​​ന്‍റെ​​യും വ​​ള​​ർ​​ത്തു മൃ​​ഗ​​ങ്ങ​​ളെ​​യും പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ളും ന​​ഷ്ട​​പ്പെ​​ട്ട​​തി​​ന്‍റെ​​യും വി​​ഷ​​മ​​ങ്ങ​​ൾ കു​​ട്ടി​​ക​​ൾ കൗ​​ണ്‍​സി​​ല​​ർ​​മാ​​രോ​​ട് പ​​ങ്കു​​വ​​ച്ചു. വീ​​ട്ടി​​ൽ ഓ​​മ​​നി​​ച്ച് വ​​ള​​ർ​​ത്തി​​യ പൂ​​ച്ച​​ക്കു​​ഞ്ഞി​​നെ കാ​​ണാ​​തെ പോ​​യ​​തി​​ന്‍റെ സ​​ങ്ക​​ട​​ത്തി​​ലാ​​യി​​രു​​ന്നു വി​​ജ​​യ​​പു​​രം സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി ക്യാ​​ന്പി​​ലെ ആ​​റാം ക്ലാ​​സി​​ലെ ബെ​​ൻ​​സി, അ​​ഞ്ചാം ക്ലാ​​സി​​ലെ ആ​​ര​​തി​​യാ​​ക​​ട്ടെ വീ​​ട്ടി​​ൽ സു​​ര​​ക്ഷി​​ത സ്ഥാ​​ന​​ത്ത് സൂ​​ക്ഷി​​ച്ച പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ൾ ക്യാ​​ന്പി​​ലേ​​ക്കെ​​ടു​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത​​തി​​ന്‍റെ സ​​ങ്ക​​ട​​ത്തി​​ലും.
വി​​വി​​ധ താ​​ലൂ​​ക്കു​​ക​​ളി​​ലെ ക്യാ​​ന്പു​​ക​​ളി​​ൽ എ​​ത്തി​​യി​​ട്ടു​​ള്ള 18 വ​​യ​​സി​​ൽ താ​​ഴെ​​യു​​ള്ള കു​​ട്ടി​​ക​​ൾ​​ക്കാ​​ണ് ചൈ​​ൽ​​ഡ് ലൈ​​നി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ കൗ​​ണ്‍​സ​​ലിം​​ഗും ബി​​സി​​എം കോ​​ള​​ജ് സോ​​ഷ്യ​​ൽ വ​​ർ​​ക്ക് വി​​ഭാ​​ഗ​​ത്തി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ മാ​​ന​​സി​​കോ​​ല്ലാ​​സ​​ത്തി​​നു​​ള്ള പ​​രി​​പാ​​ടി​​ക​​ളും ന​​ട​​ത്തു​​ന്ന​​ത്.
ആ​​ദ്യ​​ഘ​​ട്ട ക്ലാ​​സു​​ക​​ൾ വി​​ജ​​യ​​പു​​രം സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി ഹാ​​ൾ, പു​​ല്ല​​രി​​ക്കു​​ന്ന് പ​​ള്ളി ഹാ​​ൾ, അ​​യ്മ​​നം സെ​​ൻ​​റ് ജോ​​ണ്‍​സ് ഇം​​ഗ്ലീ​​ഷ് മീ​​ഡി​​യം സ്കൂ​​ൾ, ഒ​​ള​​ശ സി​​എം​​എ​​സ് ഹൈ​​സ്കൂ​​ൾ, ഇ​​ല്ലി​​ക്ക​​ൽ സെ​​ന്‍റ് ജോ​​ണ്‍​സ് സ്കൂ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ക്യാ​​ന്പ് ന​​ട​​ത്തി.
പ്ര​​ള​​യ​​ത്തെ അ​​ഭി​​മു​​ഖീ​​ക​​രി​​ച്ച കു​​ട്ടി​​ക​​ളു​​ടെ മാ​​ന​​സി​​കോ​​ല്ലാ​​സ​​വും സം​​ര​​ക്ഷ​​ണ​​വും ല​​ക്ഷ്യ​​മാ​​ക്കി​​യാ​​ണ് പ​​രി​​പാ​​ടി ന​​ട​​ത്തു​​ന്ന​​തെ​​ന്ന് ചൈ​​ൽ​​ഡ് ലൈ​​ൻ ജി​​ല്ലാ കോ ​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ ജ​​സ്റ്റി​​ൻ മൈ​​ക്കി​​ൾ പ​​റ​​ഞ്ഞു. ജി​​ല്ല​​യി​​ലെ എ​​ല്ലാ ക്യാ​​ന്പു​​ക​​ളും ചൈ​​ൽ​​ഡ് ലൈ​​ൻ പ്ര​​വ​​ർ​​ത്ത​​ക​​ർ സ​​ന്ദ​​ർ​​ശി​​ച്ച് കു​​ട്ടി​​ക​​ളു​​ടെ പ്ര​​ശ്ന​​ങ്ങ​​ൾ മ​​ന​​സി​​ലാ​​ക്കി ആ​​വ​​ശ്യ​​മാ​​യ മ​​റ്റു സ​​ഹാ​​യ​​ങ്ങ​​ൾ ന​​ൽ​​കും. രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ​​യാ​​ണ് ക്യാ​​ന്പു​​ക​​ൾ സ​​ന്ദ​​ർ​​ശി​​ക്കു​​ന്ന​​ത്.