കെ​​എ​​സ്ഇ​​ബി ജീ​​വ​​ന​​ക്കാ​​ർ​​ക്കു നേ​​രേ കൈ​​യേ​​റ്റ​​ശ്ര​​മം: സി​​പി​​എം നേ​​താ​​വി​​നെ​​തി​​രേ പ​​രാ​​തി
Tuesday, August 13, 2019 11:14 PM IST
കോ​​ട്ട​​യം: വെ​​ള്ള​​പ്പൊ​​ക്ക ബാ​​ധി​​ത മേ​​ഖ​​ല​​യി​​ൽ വൈ​​ദ്യു​​തി ബ​​ന്ധം പു​​നഃ​​സ്ഥാ​​പി​​ക്കാ​​ൻ എ​​ത്തി​​യ കെ​​എ​​സ്ഇ​​ബി ജീ​​വ​​ന​​ക്കാ​​ർ​​ക്കു​​നേ​​രെ സി​​പി​​എം നേ​​താ​​വി​​ന്‍റെ കൈ​​യേ​​റ്റ ശ്ര​​മ​​മെ​​ന്ന് പ​​രാ​​തി. നാ​​ഗ​​ന്പ​​ടം ലോ​​ക്ക​​ൽ സെ​​ക്ര​​ട്ട​​റി സു​​രേ​​ഷ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​ർ​​ക്കെ​​തി​​രേ കെ​​എ​​സ്ഇ​​ബി അ​​സി​​സ്റ്റ​​ന്‍റ് എ​​ൻ​​ജി​​നി​​യ​​ർ പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി.
ഞാ​​യ​​റാ​​ഴ്ച ഉ​​ച്ച​​യ്ക്ക് 12നു ​​നാ​​ഗ​​ന്പ​​ടം ആ​​റ്റു​​മാ​​ലി​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. കെ​​എ​​സ്ഇ​​ബി ഈ​​സ്റ്റ് സെ​​ക്ഷ​​ൻ ഓ​​ഫീ​​സി​​ലെ അ​​സി​​സ്റ്റ​​ന്‍റ എ​​ൻ​​ജി​​നി​​യ​​ർ ഷാ​​ജി തോ​​മ​​സ്, സ​​ബ് എ​​ൻ​​ജി​​നീ​​യ​​ർ​​മാ​​രാ​​യ മ​​നീ​​ഷ്, ജോ​​ബി​​ൻ ജോ​​സ​​ഫ്, ലൈ​​ൻ​​മാ​​ൻ സോ​​മ​​രാ​​ജ​​ൻ, വ​​ർ​​ക്ക​​ർ അ​​നൂ​​പ് എ​​ന്നി​​വ​​ർ​​ക്കു നേ​​രെ കൈ​​യേ​​റ്റ ശ്ര​​മ​​മു​​ണ്ടാ​​യ​​താ​​യാ​​ണ് പ​​രാ​​തി.
വെ​​ള്ളം ക്ര​​മാ​​തീ​​ത​​മാ​​യി ഉ​​യ​​ർ​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്നു ഇ​​വി​​ടെ വൈ​​ദ്യു​​തി ബ​​ന്ധം പൂ​​ർ​​ണ​​മാ​​യി വിഛേ​​ദി​​ച്ചി​​രു​​ന്നു. പു​​നഃ​​സ്ഥാ​​പി​​ക്കു​​ന്ന​​തി​​നു മു​​ന്നോ​​ടി​​യാ​​യി പ​​രി​​ശോ​​ധ​​ന​​യ്ക്കെ​​ത്തി​​യ​​താ​​യി​​രു​​ന്നു ഉ​​ദ്യോ​​ഗ​​സ്ഥ സം​​ഘം. വെ​​ള്ളം ഉ​​യ​​ർ​​ന്ന​​പ്പോ​​ൾ വൈ​​ദ്യു​​തി ബ​​ന്ധം വി​​ച്ഛേ​​ദി​​ച്ച​​ത് ചോ​​ദ്യം ചെ​​യ്താ​​ണ് ലോ​​ക്ക​​ൽ സെ​​ക്ര​​ട്ട​​റി ജീ​​വ​​ന​​ക്കാ​​ർ​​ക്കു​​നേ​​രെ തി​​രി​​ഞ്ഞ​​ത്. “ലോ​​ക്ക​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​ടാ’’ എ​​ന്നു​​പ​​റ​​ഞ്ഞ് അ​​സ​​ഭ്യ​​വ​​ർ​​ഷം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു എ.​​ഇ. ഷാ​​ജി തോ​​മ​​സ് ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു.
അ​​ര​​യ്ക്കൊ​​പ്പം വെ​​ള്ള​​ത്തി​​ലൂ​​ടെ ന​​ട​​ന്നാ​​ണ് സം​​ഭ​​വ സ്ഥ​​ല​​ത്തെ​​ത്തി​​യ​​ത്. മേ​​ഖ​​ല​​യാ​​കെ വെ​​ള്ള​​ത്തി​​ൽ മു​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന​​തി​​നാ​​ൽ അ​​പ​​ക​​ട സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ലാ​​ണു വൈ​​ദ്യൂ​​തി ബ​​ന്ധം വിഛേ​​ദി​​ച്ച​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
ഗാ​​ന്ധി​​ന​​ഗ​​ർ സ്റ്റേ​​ഷ​​നി​​ൽ ന​​ൽ​​കി​​യ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ അ​​സി​​സ്റ്റ​​ന്‍റ എ​​ൻ​​ജി​​നി​​യ​​റി​​ൽ​​നി​​ന്ന് ഇ​​ന്ന​​ലെ പോ​​ലീ​​സ് മൊ​​ഴി രേ​​ഖ​​പ്പെ​​ടു​​ത്തി.