റോ​ഡ് ച​തു​പ്പാ​യി; ചെ​ളി​ക്കു​ഴി​യി​ൽ താ​ഴ്ന്ന​ത് ഏ​ഴു വാ​ഹ​ന​ങ്ങ​ൾ
Wednesday, August 14, 2019 9:43 PM IST
എ​രു​മേ​ലി: മ​ഴ​ക്കാ​ല​ത്ത് എ​രു​മേ​ലി ടൗ​ണി​ൽ നി​ന്നു​മു​ള്ള പാ​ത്തി​ക്ക​ക്കാ​വ് റോ​ഡി​ൽ നാ​ലു​മാ​വു​ങ്ക​ൽ പ​ടി ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ലെ ച​തു​പ്പ് പോ​ലു​ള്ള ചെ​ളി​ക്കു​ഴി​യി​ൽ പു​ത​ഞ്ഞ് താ​ഴു​ന്ന​ത് പ​തി​വാ​യി. ഇ​ന്ന​ലെ ഏ​ഴ് വാ​ഹ​ന​ങ്ങ​ളാ​ണ് ചെ​ളി​യി​ൽ പു​ത​ഞ്ഞ് റോ​ഡി​ൽ കി​ട​ന്ന​ത്. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ഏ​റെ ശ്ര​മ​ക​ര​മാ​യി വാ​ഹ​ന​ങ്ങ​ൾ ത​ള്ളി ഉ​യ​ർ​ത്തി മാ​റ്റി​യാ​ണ് ഗ​താ​ഗ​ത ത​ട​സം പ​രി​ഹ​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​യി​ടെ വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ ചെ​ളി​യി​ൽ താ​ഴു​ന്ന​ത് പ​തി​വാ​യ​തോ​ടെ നാ​ട്ടു​കാ​ർ പ​ണം മു​ട​ക്കി ക​ല്ലു​ക​ൾ എ​ത്തി​ച്ച് ചെ​ളി നി​ക​ത്തി​യ​താ​ണ്. എ​ന്നാ​ൽ, തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്ത​തോ​ടെ ച​തു​പ്പ് ഭാ​ഗം പോ​ലെ ചെ​ളി​ക്കു​ണ്ടാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ.

മു​മ്പ് ഈ ​ഭാ​ഗ​ത്ത് റോ​ഡി​ൽ മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ ഉ​റ​വ​യും നീ​ർ​ച്ചാ​ലും രൂ​പ​പ്പെ​ടു​മാ​യി​രു​ന്നു. ടാ​ർ ചെ​യ്ത​തോ​ടെ മ​ഴ​ക്കാ​ല​ത്ത് ഉ​റ​വ ജ​ലം ടാ​റിം​ഗി​ന​ടി​യി​ൽ നി​ന്നും പൊ​ട്ടി​യൊ​ലി​ക്കാ​ൻ തു​ട​ങ്ങി. ഇ​തോ​ടെ ടാ​റിം​ഗ് പ്ര​ത​ലം ത​ക​ർ​ന്ന് വേ​ർ​പെ​ട്ടു​പോ​യി. തു​ട​ർ​ന്നാ​ണ് ചെ​ളി​ക്കു​ഴി​യാ​യി മാ​റി​യ​ത്. കു​ഴി​യു​ണ്ടെ​ന്ന് അ​റി​യാ​തെ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ചെ​ളി​യി​ൽ പു​ത​ഞ്ഞ് താ​ഴു​ന്ന​ത്. ബൈ​ക്ക് യാ​ത്ര​ക്കാ​ർ നി​ര​വ​ധി ത​വ​ണ ഇ​വി​ടെ മ​റി​ഞ്ഞു​വീ​ണി​ട്ടു​ണ്ട്. ചെ​ളി​യി​ൽ പു​ത​ഞ്ഞ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ക​രാ​റു​ക​ൾ നേ​രി​ടു​ന്ന​ത് വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര പ​രി​ഹാ​രം വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ഷേ​ധ​വും അ​പ​ക​ട സൂ​ച​ന​യു​മാ​യി കു​ഴി​യി​ൽ കൈ​ത ന​ട്ട് ചി​ല​ർ പ്ര​തി​ഷേ​ധി​ച്ചു. എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലാ​ണ് ഈ ​റോ​ഡ്.