ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Wednesday, August 14, 2019 9:43 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: എ​ന്‍​സി​പി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റി​നോ​ടും പ​ഞ്ചാ​യ​ത്തം​ഗ​മാ​യ ഭാ​ര്യ​യോ​ടും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കാ​ഞ്ഞി​ര​പ്പ​ള്ളി ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ​യ്‌​ക്കെ​തി​രെ ഡി​വൈ​എ​സ്പി​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ന്‍​സി​പി നേ​തൃ​ത്വം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
സ്വ​കാ​ര്യ ബ​സി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ ക​യ​റ്റി​യി​ല്ലെ​ന്ന പ​രാ​തി പ​രി​ഹ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് എ​ന്‍​സി​പി ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​ബി കേ​ളി​യാം​പ​റ​മ്പി​ലും ഭാ​ര്യ ബീ​ന ജോ​ബി​യും ജോ​യി​ന്‍റ് ആ​ർ​ടി​ഓ​ഫീ​സി​ല്‍ എ​ത്തി​യ​ത്. എ​ന്‍​എം​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​ണ് ബീ​നാ ജോ​ബി. ഇ​വ​രോ​ട് ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ പ​ത്മ​കു​മാ​റും, എം​വി​ഐ സു​രേ​ഷ് ബാ​ബു​വും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ശേ​ഷം ജോ​ബി​ക്കെ​തി​രെ വാ​സ്ത​വ വി​രു​ദ്ധ​മാ​യ പ​രാ​തി ന​ല്‍​കി​യെ​ന്നും എ​ന്‍​സി​പി നേ​താ​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ ഓ​ഫീ​സി​ലെ മേ​ശ​യു​ടെ ചി​ല്ല് അ​ടി​ച്ചു​പൊ​ട്ടി​ച്ചെ​ന്നും, ഓ​ഫീ​സി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യെ​ന്നു​മു​ള്ള ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ജോ​ബി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. റി​മാ​ന്‍​ഡ് ചെ​യ്ത ജോ​ബി​യെ ഹൃ​ദ് രോ​ഗ​ത്തെ തു​ട​ര്‍​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. തു​ട​ര്‍​ന്ന് ആ​ന്‍​ജി​യോ പ്ലാ​സ്റ്റി ചി​കി​ത്സ​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തു. ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ​യു​ടെ പ​രാ​തി വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്നും ബീ​നാ ജോ​ബി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് ഇ​തു​വ​രെ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും ഇവർ പറഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന സ​മി​തി​യം​ഗം പി.​എ. താ​ഹ, ജി​ല്ലാ സെ​ക്ര​ട്ട​റി മി​ര്‍​ഷാ​ഖാ​ന്‍, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.​ആ​ര്‍. ഷൈ​ജു, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ. സാ​ലു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.