ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, August 14, 2019 9:43 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. കോ​ള​ജി​ൽ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ഷ​ൻ സെ​ന്‍റ​ർ ആ​രം​ഭി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ സു​മ​ന​സു​ക​ൾ ഉ​ത്പ​ന്ന​ങ്ങ​ളും സം​ഭാ​വ​ന​ക​ളും ന​ൽ​കി ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളോ​ടൊ​പ്പം പ​ങ്കാ​ളി​ക​ളാ​യി. കോ​ള​ജി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും കൂ​ട്ടാ​യ പ്ര​യ​ത്ന​ത്തി​ൽ സ​മാ​ഹ​രി​ച്ച തു​ണി​ത്ത​ര​ങ്ങ​ൾ, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, ശു​ചീ​ക​ര​ണ വ​സ്തു​ക്ക​ൾ, പാ​യ, കു​ടി​വെ​ള്ളം എ​ന്നി​വ കോ​ട്ട​യം ക​ള​ക്ട​റേ​റ്റി​ന്‍റെ ക​ള​ക്ഷ​ൻ സെ​ന്‍റ​ർ ആ​യ ബ​സേ​ലി​യ​സ് കോ​ള​ജി​ൽ ഏ​ൽ​പ്പി​ച്ചു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ധ്യാ​പ​ക​ർ നേ​തൃ​ത്വം ന​ൽ​കി. ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ർ​ന്നു​വ​രു​ന്നു. സ​ഹാ​യി​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ കോ​ള​ജി​ലെ എ​ൻ എ​സ് എ​സ് യൂ​ണി​റ്റു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.