വെ​ള്ള​പ്പൊ​ക്ക ഭീ​ഷണിയിൽ ന​ഗ​രം
Wednesday, August 14, 2019 9:45 PM IST
പാ​ലാ: മീ​ന​ച്ചി​ലാ​റ്റി​ലെ ജ​ല​നി​ര​പ്പ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​ത് തീ​ര​വാ​സി​ക​ളി​ലും വ്യാ​പാ​രി​ക​ളി​ലും ആ​ശ​ങ്ക​യു​യ​ർ​ത്തി. രാ​ത്രി പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ളാ​ലം തോ​ട്ടി​ലൂ​ടെ​യും മീ​ന​ച്ചി​ലാ​റ്റി​ലൂ​ടെ​യും കു​തി​ച്ചെ​ത്തി​യ വെ​ള്ളം റി​വ​ർ​വ്യൂ റോ​ഡി​നു സ​മാ​ന​മെ​ന്ന നി​ല​യി​ൽ ഉ​യ​ർ​ന്നു. പാ​ലാ-​ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ൽ മൂ​ന്നാ​നി​യി​ലും അ​ന്പാ​റ​യി​ലും പ​ന​യ്ക്ക​പ്പാ​ല​ത്തും പാ​ലാ-​വ​ല​വൂ​ർ റൂ​ട്ടി​ൽ മു​ണ്ടു​പാ​ല​ത്തും ഏ​ഴാ​ച്ചേ​രി റൂ​ട്ടി​ൽ ക​രൂ​രും വെ​ള്ളം ക​യ​റി. കൊ​ട്ടാ​ര​മ​റ്റം ബ​സ് ടെ​ർ​മി​ന​ലി​ലും ടൗ​ണി​ൽ യൂ​ണി​വേ​ഴ്സ​ൽ തി​യേ​റ്റ​ർ ഭാ​ഗ​ത്തും വെ​ള്ളം റോ​ഡി​ലേ​ക്ക് എ​ത്തി​നോ​ക്കി​യെ​ങ്കി​ലും ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ച്ചി​ല്ല. മൂ​ന്നാ​നി​യി​ൽ രാ​വി​ലെ നി​ല​ച്ച ഗ​താ​ഗ​തം വൈ​കു​ന്നേ​രം നാ​ലോ​ടെ പു​നഃ​സ്ഥാ​പി​ച്ചു.
ഉ​ച്ച​യോ​ടെ മാ​നം തെ​ളി​ഞ്ഞ​തും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തും ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്നു. ക​ട​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും​നി​ന്ന് സാ​ധ​ന​സാ​മ​ഗ്ര​ക​ൾ മാ​റ്റാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു വ്യാ​പാ​രി​ക​ൾ. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി​ല്ലെ​ന്ന വി​വ​ര​വും മീ​ന​ച്ചി​ലാ​റ്റി​ൽ ഈ​രാ​റ്റു​പേ​ട്ട ഭാ​ഗ​ത്ത് ജ​ല​നി​ര​പ്പ് താ​ഴു​ന്നു​വെ​ന്ന വി​വ​ര​വും രാ​വി​ലെ എ​ത്തി​യ​ത് വ്യാ​പാ​രി​ക​ളു​ടെ​യും തീ​ര​വാ​സി​ക​ളു​ടെ​യും ആ​ശ​ങ്ക​യ്ക്ക് അ​റു​തി​വ​രു​ത്തി.
പി.​സി. ജോ​ർ​ജ് എം​എ​ൽ​എ തീ​ക്കോ​യി സെ​ന്‍റ് മേ​രീ​സ് എ​ൽ​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു. പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ തീ​ക്കോ​യി, പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര, കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ ദു​രി​താ​ശ്വാ​സ​ക്യാ​ന്പു​ക​ളി​ലും ഭ​ക്ഷ​ണ​വും അ​വ​ശ്യ​വ​സ്തു​ക്ക​ളും മ​രു​ന്നു​ക​ളും ല​ഭ്യ​മാ​ക്കി​യ​താ​യി പി.​സി. ജോ​ർ​ജ് എം​എ​ൽ​എ പ​റ​ഞ്ഞു.