ദു​രി​ത​ബാ​ധി​ത​ർ​ക്കു സ​ഹാ​യ​ഹ​സ്ത​വു​മാ​യി നാ​ട്
Wednesday, August 14, 2019 9:45 PM IST
പാ​ലാ: റോ​ട്ട​റി ക്ല​ബ് ആ​രം​ഭി​ച്ച പ്ര​ള​യ ദു​രി​താ​ശ്വാ​സ ക​ള​ക്‌​ഷ​ൻ സെ​ന്‍റ​റി​ൽ വ​ൻ പൊ​തു ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. പു​തി​യ തു​ണി​ത്ത​ര​ങ്ങ​ൾ, അ​രി, പ​യ​റു​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നും ല​ഭി​ച്ച​ത്. പാ​ലാ ന​ഗ​ര​ത്തി​ൽ പ​ടി​ഞ്ഞാ​റെ​ക്ക​ര ബി​ൽ​ഡിം​ഗി​ലെ കളക്‌ഷൻ സെ​ന്‍റ​ർ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ പ്ര​വ​ർ​ത്തി​ക്കും. റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് ജോ​സ് അ​ഗ​സ്റ്റി​ൻ, സെ​ക്ര​ട്ട​റി ഡോ. ​സ​ണ്ണി വെ​ട്ടം, ഡോ. ​തോ​മ​സ് വാ​വാ​നി​ക്കു​ന്നേ​ൽ, ജോ​ർ​ജ് ക​രു​ണ​യ്ക്ക​ൽ, ടി​സ​ണ്‍ മാ​ത്യു, ആ​ന്‍റ​ണി വൈ​പ്പ​ന, അ​നി​ൽ വൈ​പ്പ​ന, സ​ന്തോ​ഷ് മാ​ട്ടേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കളക്‌ഷൻ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത്.
ചെ​മ്മ​ല​മ​റ്റം: വ​യ​നാ​ട്ടി​ലെ ദു​രി​ത​മേ​ഖ​ല​ക​ളി​ലേ​ക്ക് സ്‌​നേ​ഹ​ത്തി​ന്‍റെ കൈ​ത്താ​ങ്ങാ​യി ചെ​മ്മ​ല​മ​റ്റം ഇ​ട​വ​ക സ​മൂ​ഹം. എ​സ്എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ട​വ​ക​യി​ലെ 30 വാ​ര്‍​ഡു​ക​ളി​ല്‍ നി​ന്നു​മാ​ണ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും പു​തു​വ​സ്ത്രം ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ള്‍ ക​യ​റ്റി അ​യ​ച്ച​ത്. ഫാ. ​സ​ഖ​റി​യാ​സ് ആ​ട്ട​പ്പാ​ട്ട്, ഫാ. ​ജോ​സ​ഫ് കൈ​തോ​ലി​ല്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട പൗ​രാ​വ​ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തു​ന്ന ക​ള​ക്‌​ഷ​ന്‍ സെ​ന്‍റ​റി​ല്‍ നി​ന്നും ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളാ​യ മ​ല​പ്പു​റം, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലേ​ക്ക് ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളും ആ​യി എ​ട്ടോ​ളം വാ​ഹ​ന​ങ്ങ​ൾ അ​റു​പ​തി​ല​ധി​കം വോ​ള​ന്‍റി​യേ​ഴ്‌​സു​മാ​യി യാ​ത്ര തി​രി​ച്ചു.
ഇ​രു​പ​ത് ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ വ​സ്തു​വ​ക​ക​ളാ​ണ് അ​യ​ച്ച​ത്. പാ​ലാ ഡി​വൈ​എ​സ്പി ഷാ​ജി​മോ​ന്‍ ജോ​സ​ഫ് വാ​ഹ​ന​ങ്ങ​ളു​ടെ ഫ്ളാ​ഗ്ഓ​ഫ് നി​ര്‍​വ​ഹി​ച്ചു. നൈ​നാ​ര്‍ ജു​മാ മ​സ്ജി​ദ് പ്ര​സി​ഡ​ന്‍റ് കെ.​ഇ. സ​ക്കീ​ര്‍ സ്വാ​ഗ​ത​വും പു​ത്ത​ന്‍​പ​ള്ളി ഇ​മാം മു​ഹ​മ്മ​ദ് ന​ദീ​ര്‍ മൗ​ല​വി ആ​മു​ഖ​പ്ര​ഭാ​ഷ​ണവും ന​ട​ത്തി. അ​രു​വി​ത്തു​റ ഫൊ​റോ​ന വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ല​യ്ക്ക​പ്പ​റ​ന്പി​ൽ ആ​ശീ​ര്‍​വാ​ദ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പാ​ലാ: കേ​ര​ളാ സ്റ്റേ​റ്റ് യൂ​സ്ഡ് വെ​ഹി​ക്കി​ള്‍ ഡീ​ലേ​ഴ്‌​സ് ആ​ന്‍​ഡ് ബ്രോ​ക്കേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​ള​യ​ദു​രി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നാ​യി അ​ടി​യ​ന്ത​ര ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം വാ​ഹ​ന​ഭ​വ​ന്‍ ഓ​ഫീ​സി​ല്‍ ന​ട​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സോ​മി വ​ലി​യ​കാ​പ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ല്ലാ താ​ലൂ​ക്ക് വാ​ഹ​ന​ഭ​വ​ന​ങ്ങ​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ, സാ​മ​ഗ്രി​ക​ള്‍ സ​മാ​ഹ​രി​ച്ച് പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ എ​ത്തി​ച്ചു ന​ല്‍​കു​ന്ന​തി​ന് യോ​ഗം തീ​രു​മാ​നി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​വി. ഷി​ബു ക​ട​വു​പു​ഴ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി​ജോ​യി ജോ​ര്‍​ജ് വാ​ക്കാ​ട് ക്ലാ​സെ​ടു​ത്തു.
ചെ​ത്തി​മ​റ്റം അ​ന്നാ ആ​ര്‍​ക്കേ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ വാ​ഹ​ന​ഭ​വ​ന്‍ ഓ​ഫീ​സി​ല്‍ രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സ​ഹാ​യ​ങ്ങ​ള്‍ സ്വീ​ക​രി​ക്കും.