വ​ല​വൂ​ർ ബാ​ങ്ക് ദു​രി​താ​ശ്വാ​സ​രം​ഗ​ത്ത്
Wednesday, August 14, 2019 9:45 PM IST
പാ​ലാ: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ​പ്പെ​ട്ടു ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി വ​ല​വൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ങ്കി​ന്‍റെ ബ്രാ​ഞ്ചു​ക​ളി​ലും ഹെ​ഡ് ഓ​ഫീ​സി​ലും 16, 17 തീ​യ​തി​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് സ​ഹാ​യ​വും സാ​ധ​ന​സാ​മ​ഗ്രി​ക​ളും സ്വീ​ക​രി​ക്കും. ഇ​വ സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ത​ര​ണ​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ക്കും. പു​തി​യ വ​സ്ത്ര​ങ്ങ​ൾ, കേ​ടാ​വാ​ത്ത പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, വീ​ട്ടു​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ, സ്റ്റേ​ഷ​ന​റി, ക്ലീ​നിം​ഗ് ഐ​റ്റം​സ് തു​ട​ങ്ങി​യ​വ എ​ത്തി​ച്ചു ന​ൽ​കി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് കു​ഴി​കു​ളം അ​റി​യി​ച്ചു.

"കൂ​ടെ​യു​ണ്ട് കോ​ട്ട​യം' പ​ദ്ധ​തി​യി​ൽ
മേ​ലു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും

മേ​ലു​കാ​വ്: ദു​രി​ത​ബാ​ധി​ത​ർ​ക്കു സ​ഹാ​യ​ഹ​സ്ത​വു​മാ​യി കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ‘കൂ​ടെ​യു​ണ്ട് കോ​ട്ട​യം’ പ​ദ്ധ​തി​യി​ൽ മേ​ലു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​കാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫ് അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 15,1 6, 17, 18 തീ​യ​തി​ക​ളി​ൽ പ​ഞ്ചാ​യ​ത്തി​ൽ ക​ള​ക്‌​ഷ​ൻ സെ​ന്‍റ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും ശേ​ഖ​രി​ക്കും. പ്ര​ള​യ​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.