മ​ല​യോ​രം ജാ​ഗ്ര​ത​യി​ൽ​ത​ന്നെ
Wednesday, August 14, 2019 9:50 PM IST
കോ​​ട്ട​​യം: ഒ​​രു രാ​​ത്രി ജാ​​ഗ്ര​​തയോ​​ടെ ക്യാ​​ന്പു​​ക​​ളി​​ലും വീ​​ടു​​ക​​ളി​​ലും ക​​ഴി​​ഞ്ഞി​​രു​​ന്ന മ​​ല​​യോ​​ര​​മേ​​ഖ​​ല​​യി​​ലെ ജ​​ന​​ങ്ങ​​ൾ ഇ​​പ്പോ​​ഴും ജാ​​ഗ​​രൂ​​ക​​രാ​​യി ക​​ഴി​​യു​​ക​​യാ​​ണ്. ദു​​ര​​ന്ത നി​​വാ​​ര​​ണ അ​​ഥോ​​റി​​ട്ടി​​യു​​ടെ മു​​ന്ന​​റി​​യി​​പ്പി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മ​​ല​​യോ​​ര​​ത്തെ നാ​​ലു പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ അ​​പ​​ക​​ട​​സാ​​ധ്യ​​ത​​യു​​ള്ള മേ​​ഖ​​ല​​ക​​ളി​​ലെ ആ​​ളു​​ക​​ളാ​​ണ് സ​​ർ​​ക്കാ​​ർ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന ക്യാ​​ന്പി​​ൽ ക​​ഴി​​യു​​ന്ന​​ത്.
തീ​​ക്കോ​​യി, ത​​ല​​നാ​​ട്, പൂ​​ഞ്ഞാ​​ർ തെ​​ക്കേ​​ക്ക​​ര, കൂ​​ട്ടി​​ക്ക​​ൽ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലാ​​യി എ​​ട്ടു ക്യാ​​ന്പു​​ക​​ളാ​​ണു തു​​റ​​ന്നി​​രി​​ക്കു​​ന്ന​​ത്. അ​​റു​​നൂ​​റി​​ല​​ധി​​കം പേ​​ർ ക്യാ​​ന്പു​​ക​​ളി​​ലു​​ണ്ട്. ചൊ​​വ്വാ​​ഴ്ച രാ​​ത്രി മു​​ഴു​​വ​​ൻ ഈ ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ തോ​​രാ​​മ​​ഴ​​യാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ പ​​ക​​ൽ ക്യാ​​ന്പി​​ലു​​ള്ള​​വ​​ർ വീ​​ടു​​ക​​ളി​​ലേ​​ക്കു പോ​​യെ​​ങ്കി​​ലും വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ തി​​രി​​ച്ചെ​​ത്തി. മം​​ഗ​​ള​​ഗി​​രി സെ​​ന്‍റ് തോ​​മ​​സ് എ​​ൽ​​പി സ്കൂ​​ൾ, വെ​​ള്ളി​​കു​​ളം സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് എ​​ൽ​​പി സ്കൂ​​ൾ, ത​​ല​​നാ​​ട് ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ൽ​​പി​​എ​​സ്, പെ​​രി​​ങ്ങ​​ളം സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​​സ് ഹൈ​​സ്കൂ​​ൾ, മ​​ല​​യി​​ഞ്ചി​​പ്പാ​​റ സെ​​ന്‍റ് ജോ​​സ​​ഫ്സ് യു​​പി​​എ​​സ്, ഇ​​ട​​മ​​ല സി​​എം​​എ​​സ് എ​​ൽ​​പി സ്കൂ​​ൾ, ഏ​​ന്ത​​യാ​​ർ ജെ​​ജെ മ​​ർ​​ഫി, കൂ​​ട്ടി​​ക്ക​​ൽ സെ​​ന്‍റ് ജോ​​ർ​​ജ് സ്കൂ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണു ക്യാ​​ന്പ്.
പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ​​യും റ​​വ​​ന്യു, ആ​​രോ​​ഗ്യ​​വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ക്യാ​​ന്പി​​ലു​​ള്ള​​വ​​ർ​​ക്ക് ആ​​വ​​ശ്യ​​മാ​​യ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്നു​​ണ്ട്. മ​​റ്റു ജി​​ല്ല​​ക​​ളി​​ലെ ഉ​​രു​​ൾ​​പൊ​​ട്ട​​ൽ വാ​​ർ​​ത്ത​​ക​​ണ്ട് ഭ​​യ​​പ്പെ​​ടേ​​ണ്ട​​തി​​ല്ലെ​​ന്ന് അ​​ധി​​കൃ​​ത​​ർ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. അ​​പ​​ക​​ട സാ​​ധ്യ​​ത​​യു​​ള്ള പ്ര​​ദേ​​ശ​​ത്തു​​നി​​ന്നും ആ​​ളു​​ക​​ൾ മാ​​റി താ​​മ​​സി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് റ​​വ​​ന്യു വി​​ഭാ​​ഗം അ​​നൗ​​ണ്‍​സ്മെ​​ന്‍റ് ന​​ട​​ത്തി​​യി​​രു​​ന്നു.
തീ​​ക്കോ​​യി-​​വാ​​ഗ​​മ​​ണ്‍ റോ​​ഡി​​ൽ മ​​ണ്ണി​​ടി​​ച്ചി​​ൽ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നും ഇ​​തു​​വ​​ഴി​​യു​​ള്ള യാ​​ത്ര സു​​ര​​ക്ഷി​​ത​​മ​​ല്ലെ​​ന്നു​​മാ​​ണു പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ പ​​റ​​യു​​ന്ന​​ത്. പ്ര​​ദേ​​ശ​​ത്തെ നി​​ര​​വ​​ധി കൃ​​ഷി സ്ഥ​​ല​​ങ്ങ​​ളി​​ൽ ഉ​​ൾ​​പ്പെ​​ടെ ഇ​​ന്ന​​ലെ​​യും മ​​ണ്ണി​​ടി​​ച്ചി​​ൽ ഉ​​ണ്ടാ​​യി.