ഓ​ണം സ്നേ​ഹ​സം​ഗ​മം
Monday, September 9, 2019 11:48 PM IST
കോ​ട്ട​യം: വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വ​ജീ​വ​ൻ, സാ​ന്ത്വ​നം, ശാ​ന്തി​ഭ​വ​ൻ, സ്നേ​ഹാ​ല​യം തു​ട​ങ്ങി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ അ​ന്തേ​വാ​സി​ക​ളോ​ടൊ​പ്പം ദ​ർ​ശ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണം സ്നേ​ഹ​സം​ഗ​മം ന​ഗ​ര​ത്തി​ന് ന​വ്യാ​നു​ഭ​വ​മാ​യി. ല​യ​ൺ​സ് ഡി​സ്ട്രി​ക്‌​ട് ഗ​വ​ർ​ണ​ർ മാ​ഗി ജോ​സ് മേ​നാം​പ​റ​ന്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ സ​മ്മേ​ള​നം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, മ​ഹാ​രാ​ജാ​വ് കോ​ള​ജ് പ്ര​ഫ. മു​ഹ​മ്മ​ദ് ഹാ​രി​സ്, കെഇ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജ​യിം​സ് മു​ല്ല​ശേ​രി സി​എം​ഐ, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ മാ​ത്യു കൊ​ല്ല​മ​ല​ക്ക​രോ​ട്ട്, ദ​ർ​ശ​ന സാം​സ്കാ​രി​ക കേ​ന്ദ്രം മാ​നേ​ജ​ർ ജേ​ക്ക​ബ് പ​ണി​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​വ​ജീ​വ​ൻ ട്ര​സ്റ്റി പി.​യു.​തോ​മ​സ്, സാ​ന്ത്വ​നം ഡ​യ​റ​ക്‌​ട​ർ ആ​നി ബാ​ബു എ​ന്നി​വ​രെ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഓ​ണ​സ​ദ്യ​യും അ​ന്തേ​വാ​സി​ക​ൾ​ക്ക് ഓ​ണ​വ​സ്ത്ര​ങ്ങ​ളും സ​മ്മാ​നി​ച്ചു.