സ്ഥ​ല​മു​ട​മ​ക​ൾ രേ​ഖ​ക​ൾ ന​ൽ​ക​ണം
Monday, September 9, 2019 11:48 PM IST
കോ​​ട്ട​​യം: മു​​ള​​ന്തു​​രു​​ത്തി റെ​​യി​​ൽ​​പ്പാ​​ത ഇ​​ര​​ട്ടി​​പ്പി​​ക്ക​​ലി​​നാ​​യി മു​​ട്ട​​ന്പ​​ലം, അ​​തി​​ര​​ന്പു​​ഴ, പെ​​രു​​ന്പാ​​യി​​ക്കാ​​ട് വി​​ല്ലേ​​ജു​​ക​​ളി​​ൽ ഏ​​റ്റെ​​ടു​​ത്തി​​ട്ടു​​ള​​ള ഭൂ​​മി​​യു​​ടെ ഉ​​ട​​മ​​സ്ഥ​​ർ ബ​​ന്ധ​​പ്പെ​​ട്ട രേ​​ഖ​​ക​​ൾ ന​​ൽ​​ക​​ണം. ഇ​​തി​​നാ​​യി അ​​തി​​ര​​ന്പു​​ഴ വി​​ല്ലേ​​ജി​​ൽ​​പ്പെ​​ട്ട​​വ​​ർ​​ക്ക് 26നും ​​പെ​​രു​​ന്പാ​​യി​​ക്കാ​​ട് വി​​ല്ലേ​​ജി​​ൽ​​പ്പെ​​ട്ട​​വ​​ർ​ക്ക് 27നും ​​മു​​ട്ട​​ന്പ​​ലം വി​​ല്ലേ​​ജി​​ൽ​​പ്പെ​​ട്ട​​വ​​ർ​​ക്കു ഒ​​ക്‌ടോ​​ബ​​ർ അ​​ഞ്ചി​​നും എ​​ൽ​​എ റെ​​യി​​ൽ​​വേ സ്പെ​​ഷ​​ൽ ത​​ഹ​​സീ​​ൽ​​ദാ​​ർ ഓ​​ഫീ​​സി​​ൽ രാ​​വി​​ലെ 10.30 മു​​ത​​ൽ അ​​വാ​​ർ​​ഡ് എ​​ൻ​​ക്വ​​യ​​റി ന​​ട​​ത്തും.
അ​​സ​​ൽ ആ​​ധാ​​രം, മു​​ന്നാ​​ധാ​​രം, ത​​ന്നാ​​ണ്ടി​​ലെ ക​​രം തീ​​ർ​​ത്ത ര​​സീ​​ത്, വി​​ല്ലേ​​ജ് ഓ​​ഫീ​​സി​​ൽ​നി​​ന്നു​​ള​​ള പൊ​​സെ​​ഷ​​ൻ ആ​​ൻ​​ഡ് നോ​​ണ്‍ അ​​റ്റാ​​ച്ച്മെ​​ന്‍റ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, സ​​ബ് ര​​ജി​​സ്ട്രാ​​ർ ഓ​​ഫീ​​സി​​ൽ​​നി​​ന്നു​​ള​​ള ബാ​​ദ്ധ്യ​​ത ര​​ഹി​​ത സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, തി​​രി​​ച്ച​​റി​​യ​​ൽ രേ​​ഖ​​ക​​ൾ, അ​​ന​​ന്ത​​ര​​വ​​കാ​​ശ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് (ആ​​വ​​ശ്യ​​മു​​ള​​ള പ​​ക്ഷം) എ​​ന്നി​​വ​​യു​​ടെ അ​​സ​​ലും പ​​ക​​ർ​​പ്പും ബാ​​ങ്ക് അ​​ക്കൗ​​ണ്ട് വി​​വ​​ര​​ങ്ങ​​ളും ഹാ​​ജ​​രാ​​ക്ക​​ണം. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ അ​​ത​​ത് വി​​ല്ലേ​​ജി​​ൽ ഓ​​ഫീ​​സി​​ലും ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും ല​​ഭി​​ക്കും.