ബ​​സ് ക​​ണ്ട​​ക്‌​ട​​ർ​​ക്ക് യാ​​ത്ര​​ക്കാ​​ര​​ന്‍റെ മ​​ർ​​ദനം
Monday, September 9, 2019 11:48 PM IST
കു​​മ​​ര​​കം: ടി​​ക്ക​​റ്റെ​​ടു​​ക്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ട സ്വ​​കാ​​ര്യ ബ​​സ് ക​​ണ്ട​​ക്‌​ട​​ർ​​ക്ക് യാ​​ത്ര​​ക്കാ​​ര​​ന്‍റെ മ​​ർ​​ദനം. ഫ്ര​​ണ്ട​​സ് ബ​​സി​​ലെ ക​​ണ്ട​​ക്‌​ട​​ർ​​ക്കാ​​ണ് മ​​ർ​​ദന​​മേ​​റ്റ​​ത്. ചോ​​റ്റു​​പാ​​ത്രം കൊ​​ണ്ടു ത​​ല​​യ്ക്ക​​ടി​​യേ​​റ്റ ക​​ണ്ട​​ക്‌​ട​​റെ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. പോ​​ള​​ക്കു​​ളം ഷാ​​പ്പി​​ന് പ​​രി​​സ​​ര​​ത്തു​​നി​​ന്നു ബ​​സി​​ൽ ക​​യ​​റി​​യ കു​​മ​​ര​​കം സ്വ​​ദേ​​ശി​​യാ​​യ മ​​ത്സ്യ​​തൊ​​ഴി​​ലാ​​ളി മൂ​​ലേ​​ത്ത​​റ മ​​ധു ( 45 ) ആ​​ണ് ക​​ണ്ട​​ക്‌​ട​​റെ മ​​ർ​​ദിച്ച​​തെ​​ന്ന് കു​​മ​​ര​​കം എ​​സ്ഐ ജി. ​​ര​​ജ​​ൻ കു​​മാ​​ർ പ​​റ​​ഞ്ഞു.

ഓണാഘോഷം

ആ​ർ​പ്പൂ​ക്ക​ര: ആ​ർ​പ്പൂ​ക്ക​ര​യി​ലെ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളു​ടെ​യും സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ ഓ​ണാ​ഘോ​ഷം ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് മാ​ത​ക്ക​വ​ല​യി​ൽ​നി​ന്നും തി​രു​വോ​ണ ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കും. മാ​വേ​ലി, ഗ​രു​ഡ​ൻ, തെ​യ്യം, മ​യി​ലാ​ട്ടം, ശി​വ​പാ​ർ​വ​തി, മോ​ഹ​നി​യാ​ട്ടം, ക​ഥ​ക​ളി, ഓ​ട്ട​ൻ​തു​ള്ള​ൽ, പു​ലി​ക​ളി, വാ​ദ്യ​മേ​ള​ങ്ങ​ൾ, റോ​ള​ർ സ്കേ​റ്റിം​ഗ് എ​ന്നി​വ​യു​ടെ അ​ക​ന്പ​ടി​യോ​ടെ പു​റ​പ്പെ​ടു​ന്ന ഘോ​ഷ​യാ​ത്ര വി​ല്ലൂ​ന്നി, തൊ​ണ്ണം​കു​ഴി, പെ​രു​ന്പ​ട​പ്പ്, തൊ​മ്മ​ൻ​ക​വ​ല വ​ഴി ചു​റ്റി​സ​ഞ്ച​രി​ച്ച് ഉ​ച്ച​യ്ക്ക് 12ന് ​മാ​ത​ക്ക​വ​ല​യി​ൽ തി​രി​കെ​യെ​ത്തും.
തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ആ​ർ​പ്പൂ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ർ​പ്പൂ​ക്ക​ര കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​സാ​നു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ ഒ​ട്ടേ​റെ പ്ര​മു​ഖ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും.