ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​ജ​യ​ന്തി ആ​ഘോ​ഷം
Tuesday, September 10, 2019 10:57 PM IST
മു​ക്കൂ​ട്ടു​ത​റ: മു​ക്കൂ​ട്ടു​ത​റ എ​സ്എ​ൻ​ഡി​പി 1538ാം ന​ന്പ​ർ ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലും വ​നി​താ സം​ഘം, കു​ടും​ബ​യൂ​ണി​റ്റു​ക​ൾ, യൂ​ത്ത് മൂ​വ്മെ​ന്‍റ്, ബാ​ല​ജ​ന​യോ​ഗം തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ ഗു​രു​ദേ​വ​ജ​യ​ന്തി ആ​ഘോ​ഷം 13ന് ​ന​ട​ക്കും. പൂ​ല​ർ​ച്ചെ 5.30ന് ​പ്ര​ഭാ​ത​ഭേ​തി, ആ​റി​ന് ഗ​ണ​പ​തി ഹോ​മം, രാ​വി​ലെ ഏ​ഴി​ന് ശാ​ഖ പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. രാ​ജ​ൻ പ​താ​ക ഉ​യ​ർ​ത്തും. എ​ട്ടി​ന് ഗു​രു​ദേ​വ കൃ​തി പാ​രാ​യ​ണം, ഒ​ന്പ​തി​ന് സാ​മൂ​ഹ​പ്രാ​ർ​ഥ​ന, 10ന് ​ഗു​രു​ദേ​വ​ഭാ​ഗ​വ​ത​പാ​രാ​യ​ണം, 11ന് ​സ​ർ​വൈ​ശ്വ​ര്യ പൂ​ജ, ഉ​ച്ച​യ്ക്ക് 12.30ന് ​പ്ര​സാ​ദ​മൂ​ട്ട്, 1.30ന് ​എ​രു​മേ​ലി​യിലേക്ക് ഘോ​ഷ​യാ​ത്ര. ച​ട​ങ്ങു​ക​ൾ​ക്ക് സെ​ക്ര​ട്ട​റി കെ.​എ​സ്. രാ​ജീ​വ​ൻ, ത​ങ്ക​പ്പ​ൻ പു​ന്ന​വേ​ലി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.
ഇ​ട​ക​ട​ത്തി: എ​സ്എ​ൻ​ഡി​പി യോ​ഗം ഇ​ട​ക​ട​ത്തി ശാ​ഖ, പോ​ഷ​ക​സം​ഘ​ട​ന​ക​ളാ​യ കു​ടും​ബ​യൂ​ണി​റ്റു​ക​ൾ, വ​നി​താ സം​ഘം, യൂ​ത്ത് മൂ​വ്മെ​ന്‍റ്, ബാ​ല​ജ​ന​യോ​ഗം എന്നിവ സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ഗു​രു​ദേ​വ​ജ​യ​ന്തി​യാ​ഘോ​ഷം 13ന് ​ന​ട​ക്കും. രാ​വി​ലെ 10ന് ​സ​മൂ​ഹ അ​ർ​ച്ച​ന, പ്രാ​ർ​ഥ​ന, 11ന് ​പൊ​തു​സ​മ്മേ​ള​ന​വും വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ക്കും. ശാ​ഖ പ്ര​സി​ഡ​ന്‍റ് പി.​ഡി. സാം​ബ​ശി​വ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​എ​രു​മേ​ലി​യി​ലെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് പു​റ​പ്പാ​ട്.