കു​ര​ങ്ങ​ിന്‍റെ ക​ടി​യേ​റ്റ് കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്
Tuesday, September 10, 2019 10:57 PM IST
എ​രു​മേ​ലി: പാ​ഞ്ഞു വ​ന്ന് ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച കു​ര​ങ്ങി​ൽ നി​ന്നു ബ​ന്ധു​വി​ന്‍റെ കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കു​ര​ങ്ങി​ന്‍റെ ക​ടി​യേ​റ്റ് കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. എ​രു​മേ​ലി കെ​എ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റി​ലെ ഡ്രൈ​വ​ർ ഇ.​ഡി. ബി​നു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രു​ന്തും​പാ​റ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ൽ വ​ച്ചാ​ണ് സം​ഭ​വം. വ​ല​തു​കൈ​യു​ടെ വി​ര​ലി​ലാ​ണ് ക​ടി​യേ​റ്റ​ത്. ബി​നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി. പ​രു​ന്തും​പാ​റ​യി​ൽ ഇ​തി​നോ​ട​കം നി​ര​വ​ധി പേ​രെ​യാ​ണ് കു​ര​ങ്ങ് ഉ​പ​ദ്ര​വി​ച്ചി​ട്ടു​ള്ള​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
ഒ​ട്ടേ​റെ പേ​ർ​ക്ക് കു​ര​ങ്ങി​ന്‍റെ ക​ടി​യേ​റ്റ് പീ​രു​മേ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്കി​യി​രു​ന്നെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കാ​ൻ വേ​ണ്ടി ചാ​ടി​വീ​ണ് ഉ​പ​ദ്ര​വി​ക്കു​ക​യാ​ണ് പ​തി​വ്. ഒ​രു കു​ര​ങ്ങാ​ണ് പ്ര​ദേ​ശ​ത്ത് ഉ​പ​ദ്ര​വ​കാ​രി​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. വ​ന​പാ​ല​ക​ർ ഇ​ട​പെ​ട്ട് കു​ര​ങ്ങി​നെ പി​ടി​കൂ​ടി സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.