ഓ​ട്ടോ​റി​ക്ഷ​യും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
Tuesday, September 10, 2019 11:19 PM IST
പൂ​​ഞ്ഞാ​​ർ: ഓ​​ട്ടോ​​റി​​ക്ഷ​​യും പി​​ക്ക​​പ്പ് വാ​​നും കൂ​​ട്ടി​​യി​​ടി​​ച്ച് ഒ​​രാ​​ൾ മ​​രി​​ച്ചു. ഓ​​ട്ടോ ഡ്രൈ​​വ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

പ​​ന​​ച്ചി​​പ്പാ​​റ ന​​ടു​​പ്പ​​റ​​ന്പി​​ൽ മോ​​ഹ​​ന​​ൻ (63) ആ​​ണ് മ​​രി​​ച്ച​​ത്. ഓ​​ട്ടോ ഡ്രൈ​​വ​​ർ പാ​​റ​​യി​​ൽ വേ​​ണു (55) വിനാ​​ണു പ​​രി​​ക്കേ​​റ്റ​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു യാ​​ത്ര​​ക്കാ​​രു​​മാ​​യി പ​​ന​​ച്ചി​​പ്പാ​​റ ടൗ​​ണി​​ലേ​​ക്കു വ​​രു​​ന്പോ​​ൾ എ​​സ്എം​​വി ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​നു മു​​ന്നി​​ൽവ​​ച്ചാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്.
മോ​​ഹ​​ന​​ന്‍റെ മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​ശു​പ​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. ഭാ​​ര്യ: ര​​ത്ന​​മ്മ, മ​​ക്ക​​ൾ: ര​​ഞ്ചു, ര​​മ്യ, ചി​​ഞ്ചു.