ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സിന്‍റെ നേതൃത്വത്തിൽ കൃ​ഷിമ​ത്സ​രം
Tuesday, September 10, 2019 11:39 PM IST
ക​​ടു​​ത്തു​​രു​​ത്തി: കു​​ടും​​ബ​​ക്കൃ​ഷി എ​​ന്ന ആ​​ശ​​യം പ്ര​​ച​​രി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് രൂ​​പ​​ത​​യി​​ലെ മു​​ഴു​​വ​​ൻ ഇ​​ട​​വ​​ക​​ളെ​​യും പ​​ങ്കെ​​ടു​​പ്പി​​ച്ചു​​കൊ​​ണ്ട് “അ​​ടു​​ക്ക​​ള​​ത്തോ​​ട്ടം മ​​ത്സ​​രം-2019’’ എ​​ന്ന പേ​​രി​​ൽ കൃ​​ഷി​മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. സ​​മൂ​​ഹ​​ത്തി​​ൽ വ​​ർ​​ദ്ധി​​ച്ചു വ​​രു​​ന്ന ജീ​​വി​​ത​ശൈ​​ലി രോ​​ഗ​​ങ്ങ​​ളെ​ക്കു​​റി​​ച്ച് അ​​വ​​ബോ​​ധ​​മു​​ണ്ടാ​​ക്കു​​ന്ന​​തി​​നും വി​​ഷ​​വും മാ​​യ​​വും ക​​ല​​ർ​​ന്ന പ​​ച്ച​​ക്ക​​റി​​ക​​ൾ ഉ​​പേ​​ക്ഷി​​ക്കു​​ന്ന​​തി​​നും കു​​ടും​​ബ ബ​​ജ​​റ്റ് ക്ര​​മീ​​ക​​രി​​ക്കു​​ക​​യെ​​ന്ന​​തു​​മാ​​ണ് കൃ​ഷി​മ​ത്സ​ര​ത്തി​ലൂ​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. മ​​ത്സ​​ര​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം 15 ന് ​​ഉ​​ച്ച​​ക്ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് മു​​ട്ടു​​ചി​​റ സെ​​ന്‍റ് തോ​​മ​​സ് പാ​​രീ​​ഷ് ഹാ​​ളി​​ൽ ബി​​ഷ​​പ്പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട് നി​​ർ​​വ​​ഹി​​ക്കും.
രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് രാ​​ജീ​​വ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മു​​ട്ടു​​ചി​​റ ഫൊ​​റോ​​നാ വി​​കാ​​രി ഫാ.​​ജോ​​സ​​ഫ് ഇ​​ട​​ത്തും​​പ​​റ​​ന്പി​​ൽ, രൂ​​പ​​ത ഡ​​യ​​റ​​ക്‌​ട​​ർ റ​​വ.​​ഡോ. ജോ​​ർ​​ജ് വ​​ർ​​ഗീ​സ് ഞാ​​റ​​കു​​ന്നേ​​ൽ, രൂ​​പ​​താ സെ​​ക്ര​​ട്ട​​റി ഇ​​മ്മാ​​നു​​വേ​​ൽ നി​​ധീ​​രി, റ്റോ​​മി ക​​ണ്ണി​​റ്റു​​മ്യാ​​ലി​​ൽ, തോ​​മ​​സ് അ​​രു​​കു​​ഴു​​പ്പി​​ൽ, ജോ​​സ് വ​​ട്ടു​​കു​​ളം, മാ​​മ​​ച്ച​​ൻ അ​​രീ​​ക്ക​​ത്തു​​ണ്ട​​ത്തി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.
അ​​ടു​​ക്ക​​ള​​ത്തോ​​ട്ട കൃ​​ഷി​രീ​​തി​​ക​​ളെ​ക്കു​റി​​ച്ച് കോ​​ട്ട​​യം അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ൻ​​സി​​പ്പ​​ൽ അ​​ഗ്രി​​ക​​ൾ​​ച്ച​​ർ ഓ​​ഫീ​​സ​​ർ ജോ ​​ജോ​​സ് ക്ലാ​​സ് ന​​യി​​ക്കും. മു​​ൻ​​കൂ​​ട്ടി പേ​​ര് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു സ​​മ്മേ​​ള​​ന​​ത്തി​​ലും ക്ലാ​​സി​ലും പ​​ങ്കെ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്ക് പ​​ച്ച​​ക്ക​​റി വി​​ത്തു​​ക​​ൾ സൗ​​ജ​​ന്യ​​മാ​​യി ല​​ഭി​​ക്കും.
മ​​ത്സ​​ര​​വി​​ജ​​യി​​ക​​ൾ​​ക്ക് 1000 രൂ​​പ മു​​ത​​ൽ 50,000 രൂ​​പ വ​​രെ​​യു​​ള്ള വി​​വി​​ധ സ​​മ്മാ​​ന​​ങ്ങ​​ൾ നേ​​ടു​​ന്ന​​തി​​നും അ​​വ​​സ​​ര​​മു​​ണ്ട്.