കാ​ട്ടാ​ന​ഭീ​തി​യി​ൽ കു​ഴി​മാ​വ്
Thursday, September 12, 2019 10:47 PM IST
കോ​രു​ത്തോ​ട്: കാ​ട്ടാ​ന​ഭീ​തി​യി​ൽ കു​ഴി​മാ​വ് പ്ര​ദേ​ശം. ഒ​രു​മാ​സ​ത്തി​നു​ള്ളി​ൽ മൂ​ന്നു​ത​വ​ണ​യാ​ണ് പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ക​ളി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ച​ത്. കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

ബു​ധ​നാ​ഴ്ച രാ​ത്രി 12 ാടെ​യാ​ണ് അ​മ്പ​ല​വീ​ട്ടി​ൽ വി​ദ്യാ​ധ​ര​ൻ, അ​മ്പ​ല​വീ​ട്ടി​ൽ മോ​ഹ​ന​ൻ, പു​ന്ന​ത്താ​നി​യി​ൽ കു​ഞ്ഞൂ​ഞ്ഞു​കു​ട്ടി, കാ​രി​യി​ൽ ബൈ​ജു എ​ന്നി​വ​രു​ടെ പു​ര​യി​ട​ങ്ങ​ളി​ലെ തെ​ങ്ങ്, വാ​ഴ, റ​ബ​ർ, കൊ​ക്കോ എ​ന്നീ കാ​ർ​ഷി​ക വി​ള​ക​ൾ കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്.

ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ക​ണ്ടം​ക​യം ഭാ​ഗ​ത്ത് കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ര്‍​ച്ചെ കു​ട്ടി​യാ​ന ഉ​ള്‍​പ്പെടെ അ​ഞ്ച് ആ​ന​ക​ള്‍ ഇ​റ​ങ്ങി മൂ​ന്നു പു​ര​യി​ട​ങ്ങ​ളി​ലെ കൃ​ഷി​യും ന​ശി​പ്പി​ച്ചി​രു​ന്നു. ശ​ബ​രി​മ​ല വ​ന​ത്തി​ല്‍ നി​ന്ന് ആ​റ് ക​ട​ന്നാ​ണ് ആ​ന​ക​ള്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തി​ൽ ക​ർ​ഷ​ക​ർ ഏ​റെ ഭീ​തി​യി​ലാ​ണ്. വ​ർ​ഷ​ങ്ങ​ൾ കാ​ത്തു​പ​രി​പാ​ലി​ച്ച് വ​ള​ർ​ത്തി​യ തെ​ങ്ങ്, റ​ബ​ർ, കൊ​ക്കോ ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് വ​ൻ സാ​ന്പ​ത്തി​ക​ബാ​ധ്യ​ത​യാ​ണ് വ​രു​ത്തി​വ​യ്ക്കു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ൾ വി​ഷ​യ​ത്തി​ൽ കാ​ര്യ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും അ​ടി​യ​ന്ത​ര​മാ​യി സോ​ളാ​ർ സു​ര​ക്ഷാ വേ​ലി നി​ർ​മി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.