ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ൽ മാ​ലി​ന്യം ത​ള്ളി
Thursday, September 12, 2019 10:47 PM IST
വാ​ഴൂ​ർ: ഇ​ളം​പ​ള്ളി ക​വ​ല​യി​ലെ ഓ​ട്ടോ​സ്റ്റാ​ൻ​ഡി​ൽ മാ​ലി​ന്യം ത​ള്ളി​യ​നി​ല​യി​ൽ. ക​ഴി​ഞ്ഞ രാ​ത്രി​യി​ലാ​ണ് മൂ​ന്ന് ചാ​ക്കു​ക​ളി​ലാ​യി മാ​ലി​ന്യം ത​ള്ളി​യ​ത്. മു​ന്പ് പ​ല ത​വ​ണ ഇ​ങ്ങ​നെ ചെ​യ്ത​പ്പോ​ൾ ദു​ർ​ഗ​ന്ധം മൂ​ലം ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ത​ന്നെ നീ​ക്കം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, മാ​ലി​ന്യം ത​ള്ളു​ന്ന​ത് ആ​വ​ർ​ത്തി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചു നീ​ക്കം ചെ​യ്യാ​ൻ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും ത​യാ​റാ​കാ​ത്ത​തു മൂ​ലം ദു​ഃസ​ഹ​മാ​യ ദു​ർ​ഗ​ന്ധ​മാ​ണ്. മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പോ​ലീ​സ് പ​ട്രോ​ളിം​ഗ് കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഓ​ണ​നാ​ളി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ശ​ല്യം

പൊ​ൻ​കു​ന്നം: ഒ​ന്നാം മൈ​ലി​ൽ വേ​ബ്രി​ഡ്ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​പ്പാ​യ്ത​റ​യി​ൽ ബെ​ന്നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​രി​യ കൂ​ൾ​ബാ​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സോ​ഡാ​ക്കുപ്പി​ക​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ഓ​ണ​നാ​ളി​ൽ ത​ല്ലി​പ്പൊ​ട്ടി​ച്ചു. ഇ​രു​പ​ത്ത​ഞ്ചി​ൽ​പ​രം സോ​ഡാ​ക്കു​പ്പി​ക​ളാ​ണ് പൊ​ട്ടി​ച്ച് ക​ട​യു​ടെ മു​ന്പി​ൽ ചി​ത​റി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. പൊ​ൻ​കു​ന്നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.