ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ൾ അ​ഴി​മ​തി​ക​ൾ ഒ​ത്തു​തീ​ർ​പ്പാ​ക്കു​ന്നു: കെ. ​സു​രേ​ന്ദ്ര​ൻ
Tuesday, September 17, 2019 10:22 PM IST
പാ​ലാ: സം​സ്ഥാ​ന​ത്ത് മാ​റി​മാ​റി ഭ​രി​ക്കു​ന്ന ഇട​ത്-​വ​ല​ത് മു​ന്ന​ണി​ക​ളു​ടെ ഭ​ര​ണ​ത്തി​ൽ ന​ട​ന്ന അ​ഴി​മ​തി​ക​ൾ മൂ​ടി​വ​ച്ച് പ​ര​സ്പ​രം ഒ​ത്തു​തീ​ർ​പ്പാ​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ൻ. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ​ൻ.​ഹ​രി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണം ഇ​ന്ന​ലെ മീ​ന​ച്ചി​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ല​ത്തി​ന്‍റ കാ​ര്യ​ത്തി​ലും മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ലും ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​ക​ളാ​ക്കി സ​ർ​ക്കാ​ർ കേ​സ് അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നും ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ൾ​ക്കു ന​ൽ​കു​ന്ന വോ​ട്ട് അ​ഴി​മ​തി​ക്ക് കു​ട്ടു​നി​ൽ​ക്ക​ലാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ക​സ​ന​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​മാ​ണ് ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നും കെ.​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
സി.​എ​സ്. സി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ. സ​ജീ​വ​ൻ, യു​വ​മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ന്ദീ​പ് വാ​ര്യ​ർ, പ്രഫ. ഗ്രേ​സ​മ്മ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റ​ബ​ർ​വി​ല ഇ​ടി​ച്ച​ത് യു​പി​എ
സ​ർ​ക്കാ​ർ: പി.സി. തോമസ്

പാ​ലാ: റ​ബ​ർ​വി​ല ഇ​ടി​ച്ച​ത് മ​ൻ​മോ​ഹ​ൻ സിം​ഗ് നേ​തൃ​ത്വം ന​ൽ​കി​യ യു​പി​എ​യും അ​ന്ന​ത്തെ ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​ര​വു​മാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​സി. തോ​മ​സ്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ​ൻ. ഹ​രി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
2013 ൽ ​യു​പി​എ സ​ർ​ക്കാ​ർ റ​ബ​റി​ന്‍റെ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം 20 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 7.5 ശ​ത​മാ​നം ആ​ക്കി കു​റ​ച്ച​താ​ണ് റ​ബ​റി​ന്‍റെ വി​ല​യി​ടി​വി​നു കാ​ര​ണം. എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം ഇ​റ​ക്കു​മ​തി​ച്ചു​ങ്കം 25 ശ​ത​മാ​ന​മാ​ക്കി ഉ​യ​ർ​ത്തു​ക​യും ചെ​യ്തു. അ​തി​ന്മേ​ലു​ള്ള സെ​സ് അ​ട​ക്കം 30 ശ​ത​മാ​ന​ത്തോ​ളം ഇ​പ്പോ​ൾ നി​കു​തി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ല. ആ​യു​ഷ്മാ​ൻ ഭാ​ര​ത് ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സി​ൽ ഇ​തു​വ​രെ ചേ​രാ​നു​ള്ള സാ​ഹ​ച​ര്യം കേ​ര​ള സ​ർ​ക്കാ​ർ ഒ​രു​ക്കാ​ത്ത​തു​മൂ​ലം പ​ദ്ധ​തി പ്ര​കാ​രം ല​ഭി​ക്കേ​ണ്ട അ​ഞ്ചു ല​ക്ഷം രൂ​പ ല​ഭി​ക്കു​ന്നി​ല്ല. ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളെ ഇഎ​സ്ഐ ​പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി​യ വി​വ​രം പോ​ലും പ​ല​രും അ​റി​യു​ന്നി​ല്ല. അ​ങ്ങ​നെ നി​ര​വ​ധി കേ​ന്ദ്ര​പ​ദ്ധ​തി​ക​ൾ ഈ ​സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കാ​തി​രി​ക്കാ​നാ​ണ്
ശ്ര​മി​ക്കു​ന്ന​തെ​ന്നും പി.​സി. തോ​മ​സ് പ​റ​ഞ്ഞു.