അപകടത്തിൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലായിരുന്ന വീ​ട്ട​മ്മ മ​രി​ച്ചു
Monday, October 21, 2019 10:11 PM IST
അ​​തി​​ര​​ന്പു​​ഴ: സ്കൂ​​ട്ട​​റി​​ന് പി​​ന്നി​​ൽ ബൈ​​ക്കി​​ടി​​ച്ച് പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​ഞ്ഞ വീ​​ട്ട​​മ്മ മ​​രി​​ച്ചു. അ​​തി​​ര​​ന്പു​​ഴ ഇ​​ല​​ഞ്ഞി​​യി​​ൽ മാ​​ത്യൂ​​വി​​ന്‍റെ ഭാ​​ര്യ മേ​​രി മാ​​ത്യു (68) ആ​​ണ് മ​​രി​​ച്ച​​ത്. ക​​ഴി​​ഞ്ഞ 16ന് ​​ഏ​​റ്റു​​മാ​​നൂ​​ർ ഐ ​​ടി ഐ ​​യ്ക്ക് സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം.

ഏ​​റ്റു​​മാ​​നൂ​​രി​​ലു​​ള്ള ഇ​​വ​​രു​​ടെ ക​​ട​​യി​​ൽ നി​​ന്നും ഭ​​ർ​​ത്താ​​വു​​മൊ​​ന്നി​​ച്ച് വീ​​ട്ടി​​ലേ​​ക്ക് പോ​​കു​ന്ന​​തി​​നി​​ട​​യി​​ൽ ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന സ്കൂ​​ട്ട​​റി​​ന് പി​​ന്നി​​ൽ ബൈ​​ക്ക് ഇ​​ടി​​ക്കു​ക​യാ​യി​രു​ന്നു. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ മേ​​രി മാ​​ത്യു​​വി​​നെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​ങ്കി​ലും 19ന് ​​രാ​​ത്രി മ​ര​ണം സം​ഭ​വി​ച്ചു. ഭ​​ർ​​ത്താ​​വ് മാ​​ത്യു​​വി​​ന് അ​​പ​​ക​​ട​​ത്തി​​ൽ നി​​സാ​​ര പ​​രി​​ക്കേ​​റ്റി​​രു​​ന്നു. സം​​സ്കാ​​രം ഇ​​ന്ന് 10.30 ന് ​​അ​​തി​​ര​​ന്പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ൽ. മ​​ക്ക​​ൾ: അ​​നൂ​​പ് മാ​​ത്യു (ബി​​ഗോ​​റ ഇ​​ൻ​​ഫ്രാ​​സ്ട്രെ​​ക്ച​​ർ ആ​​ൻഡ് ഡ​​വ​​ല​​പ്പ്മെ​​ന്‍റ്), സി​​ന്ധു, കി​​ഷോ​​ർ. മ​​രു​​മ​​ക്ക​​ൾ: ഫി​​ന മ​​ണ്ണ​​ഞ്ചേ​​രി അ​​തി​​ര​​ന്പു​​ഴ, ജി​​ജി പാ​​റ​​ന്പു​​ഴ, ജോ​​ളി കെ​​റ്റാ​​ലി​​ക​​രോ​​ട്ട് വെ​​ച്ചൂ​​ർ.