മ​​റ്റൊ​​രു ഹാ​​മ​​ർ ദു​​ര​​ന്തം ഇ​​ന്നും ഓ​​ർ​​മ​​ക​​ളി​​ൽ
Monday, October 21, 2019 11:06 PM IST
പാ​​ലാ: ഹാ​​മ​​ർ അ​​പ​​ക​​ടം കാ​​യി​​ക കേ​​ര​​ള​​ത്തെ ഞെ​​ട്ടി​​ക്കു​​ന്പോ​​ൾ തീ​​ക്കോ​​യി​​യി​​ൽ 46 വ​​ർ​​ഷം മു​​ന്പു ന​​ട​​ന്ന മ​​റ്റൊ​​രു ഹാ​​മ​​ർ ദു​​ര​​ന്തം ഇ​​ന്നും ഓ​​ർ​​മ​​ക​​ളി​​ൽ. തീ​​ക്കോ​​യി സ്കൂ​​ളി​​ലെ ഗ്രൗ​​ണ്ടി​​ൽ ഹാ​​മ​​ർ ത​​ല​​യി​​ൽ വീ​​ണ് സ്കൂ​​ളി​​ലെ പ്യൂ​​ണ്‍ ത​​ത്ക്ഷ​​ണം മ​​രി​​ച്ച​​താ​​ണു മ​​റ്റൊ​​രു ദു​​ര​​ന്തം. 1973 ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​നു സ്കൂ​​ളി​​ലെ വാ​​ർ​​ഷി​​ക കാ​​യി​​ക മേ​​ള​​യ്ക്കി​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. സ്കൂ​​ളി​​ലെ പ്യൂ​​ണ്‍ കു​​റ്റി​​യാ​​നി​​ക്ക​​ൽ കെ.​​ജെ. തോ​​മ​​സാ​​ണു മ​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങി​​യ​​ത്. 23 വ​​യ​​സ് മാ​​ത്ര​​മാ​​യി​​രു​​ന്നു തോ​​മ​​സി​​ന്‍റെ പ്രാ​​യം. മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ ഹാ​​മ​​ർ വ​​ന്നു​​വീ​​ണ ഭാ​​ഗ​​ത്ത് അ​​ട​​യാ​​ളം വ​​യ്ക്കു​​ന്ന സ​​മ​​യ​​ത്താ​​ണു തോ​​മ​​സി​​ന്‍റെ ത​​ല​​യി​​ൽ ഹാ​​മ​​ർ പ​​തി​​ച്ചു ദു​​ര​​ന്തം സം​​ഭ​​വി​​ച്ച​​ത്.