റോ​​ഡി​​ൽ രൂ​​പ​​പ്പെ​​ട്ട കു​​ഴി അ​​പ​​ക​​ടഭീ​​ഷ​​ണി​ ഉ​യ​ർ​ത്തു​ന്നു
Wednesday, October 23, 2019 11:17 PM IST
പെ​​രു​​വ: ക​​ലു​​ങ്കി​​ന് മു​​ക​​ളി​​ലെ റോ​​ഡി​​ൽ രൂ​​പ​​പ്പെ​​ട്ട കു​​ഴി അ​​പ​​ക​​ട ഭീ​​ഷ​​ണി​​യാ​​കു​​ന്നു. പെ​​രു​​വ-​​പി​​റ​​വം റോ​​ഡി​​ൽ പെ​​ട്രോ​​ൾ പ​​ന്പി​​ന് മു​​ൻ​​വ​​ശ​​മു​​ള്ള ക​​ലു​​ങ്കി​​ന് മു​​ക​​ളി​​ല​​ത്തെ റോ​​ഡി​​ലാ​​ണ് വൃ​​ത്താ​​കൃ​​തി​​യി​​ൽ കു​​ഴി രൂ​​പ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. കു​​ഴി​​യി​​ൽ വീ​​ണ് ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന യാ​​ത്രി​​ക​​ർ അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ടു​​ന്ന​​ത് പ​​തി​​വാ​​ണെ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു.
ദി​​വ​​സ​​വും നൂ​​റു​​ക​​ണ​​ക്കി​​ന് വാ​​ഹ​​ന​​ങ്ങ​​ളാ​​ണ് ഇ​​തു​​വ​​ഴി ക​​ട​​ന്നു പോ​​കു​​ന്ന​​ത്. പെ​​രു​​വ ഗ​​വ​​ണ്‍​മെ​​ന്‍റ് ഗേ​​ൾ​​സ് സ്കൂ​​ളി​​ലേ​​ക്ക് പോ​​കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ളും ഇ​​തു​​വ​​ഴി​​യാ​​ണ് ക​​ട​​ന്നു പോ​​കു​​ന്ന​​ത്.
മ​​ഴ പെ​​യ്താ​​ൽ ഇ​​വി​​ടെ മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം വെ​​ള്ള​​ക്കെ​​ട്ടും ഉ​​ണ്ടാ​​കു​​ന്നു. ക​​ലു​​ങ്ക് ന​​ന്നാ​​ക്കാ​​ൻ അ​​ധി​​കൃ​​ത​​രു​​ടെ ഭാ​​ഗ​​ത്തു​നി​​ന്നും അ​​ടി​​യ​​ന്തി​​ര ന​​ട​​പ​​ടി​​യു​​ണ്ടാ​​ക​​ണ​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.