കെഎൽ​എം അ​തി​രൂ​പ​താ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ്
Wednesday, October 23, 2019 11:51 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത തൊ​​ഴി​​ലാ​​ളി പ്ര​​സ്ഥാ​​ന​​മാ​​യ കേ​​ര​​ള ലേ​​ബ​​ർ മൂ​​വ്മെ​​ന്‍റ് (കെ​എ​​ൽ​​എം) ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ “ഉ​​ണ​​ർ​​വ് 2019’’ നേ​​തൃ​​ത്വ പ​​രി​​ശീ​​ല​​ന ക്യാ​​ന്പ് 26ന് ​​വൈ​​കു​​ന്നേ​​രം 5.30ന് ​​അ​​തി​​രൂ​​പ​​താ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ ആ​​രം​​ഭി​​ക്കും. അ​​തി​​രൂ​​പ​​താ വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍.​ ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്‌​ട​​ർ ഫാ.​​ജോ​​സ് പു​​ത്ത​​ൻ​​ചി​​റ ആ​​മു​​ഖ​സ​​ന്ദേ​​ശം ന​​ൽ​​കും.
കെ​എ​ൽ​​എം​ സം​​സ്ഥാ​​ന ഡ​​യ​​റ​​ക്‌​ട​​ർ ഫാ.​ ​പ്ര​​സാ​​ദ് ക​​ള​​ത്തി​​ൽ​​പ​​റ​​ന്പി​​ൽ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ദീ​​പി​​ക ബാ​​ല​​സ​​ഖ്യം കൊ​​ച്ചേ​​ട്ട​​ൻ ഫാ. ​​റോ​​യി ക​​ണ്ണ​​ൻ​​ചി​​റ സി​​എം​​ഐ ക്ലാ​​സ് ന​​യി​​ക്കും. കെ​എ​ൽ​​എം​​ന്‍റെ അ​​പ്ത വാ​​ക്യ​​മാ​​യ ഒ​​ന്നി​​ക്കാം ക​​രു​​താം വ​​ള​​രാം എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ സം​​ഘ​​ട​​നാ​​പ​​ര​​മാ​​യ ച​​ർ​​ച്ച​​ക​​ൾ, വി​​വി​​ധ പ്ര​​മേ​​യ​​ങ്ങ​​ൾ, നി​​ർ​​ദേ​ശ​​ങ്ങ​​ൾ, ഗ്രൂ​​പ്പ് ച​​ർ​​ച്ച​​ക​​ൾ, പ്ര​​വ​​ർ​​ത്ത​​ന മാ​​ർ​​ഗ​​രേ​​ഖ അം​​ഗീ​​ക​​രി​​ക്ക​​ൽ, ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ എ​​ന്നി​​വ ക്യാ​​ന്പി​​ൽ ന​​ട​​ക്കും.
27ന് ​​രാ​​വി​​ലെ ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യെ തു​​ട​​ർ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ക്ലാ​​സ് ന​​യി​​ക്കും. തു​​ട​​ർ​​ന്ന് അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ സ​​ന്ദേ​​ശം ന​​ൽ​​കും.
അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്‌​ട​​ർ ഫാ.​​ജോ​​സ് പു​​ത്ത​​ൻ​​ചി​​റ ഒ​​രു​​വ​​ർ​​ഷ​​ത്തെ ക​​ർ​​മ പ​​ദ്ധ​​തി​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ക്കും. കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ തൊ​​ഴി​​ൽ പ​​ദ്ധ​​തി​​ക​​ളെ​​ക്കു​​റി​​ച്ച് ക്യാ​​പ്റ്റ​​ൻ കെ.​​എ.​ പി​​ള്ള വി​​ശ​​ദീ​​ക​​രി​​ക്കും. വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ക്യാ​​ന്പ് സ​​മാ​​പി​​ക്കും.