ആ​​ർ​​സി​​ഇ​​പി ക​​രാ​​റി​​നെ​​തി​​രേ രാ​​ജ്യ​​ത്തെ​​ന്പാ​​ടും പ്ര​​തി​​ഷേ​​ധ​​മു​​യ​​ര​​ണം: പി.​​ജെ.​ ജോ​​സ​​ഫ്
Wednesday, October 23, 2019 11:51 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ഭാ​​ര​​ത ജ​​ന​​ത​​യെ ഗു​​രു​​ത​​ര​​മാ​​യി ബാ​​ധി​​ക്കു​​ന്ന സ്വ​​ത​​ന്ത്ര​​വ്യാ​​പാ​​ര ക​​രാ​​റി​​നെ​​തി​​രേ രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി പ്ര​​തി​​ഷേ​​ധ​​മു​​യ​​ര​​ണ​​മെ​​ന്ന് പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ൽ​​എ. രാ​​ഷ്‌​ട്രീ​​യ കി​​സാ​​ൻ മ​​ഹാ​​സം​​ഘി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ആ​​ർ​​സി​​ഇ​​പി ക​​രാ​​റി​​നെ​​തി​​രെ​​യു​​ള്ള സ​​മ​​ര​​പ്ര​​ഖ്യാ​​പ​​ന ക​​ണ്‍​വ​​ൻ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യു​​ന്നു അ​​ദ്ദേ​​ഹം. ക​​രാ​​ർ കേ​​ര​​ള​​ത്തി​​നു വ​​ലി​​യ ന​​ഷ്‌​ടം വ​​രു​​ത്തു​​മെ​​ന്നും കൃ​​ഷി, ക്ഷീ​​രം, വ്യ​​വ​​സാ​​യം, വാ​​ണി​​ജ്യം, വ്യാ​​പാ​​രം, സേ​​വ​​നം, ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്ക​​ൽ എ​​ന്നീ മേ​​ഖ​​ല​​ക​​ളെ നേ​​രി​​ട്ട് ബാ​​ധി​​ക്കു​​ന്ന ക​​രാ​​റി​​ലെ വ്യ​​വ​​സ്ഥ​​ക​​ൾ ത​​ള്ളി​​ക്ക​​ള​​യ​​ണ​​മെ​​ന്നും ജോ​സ്ഫ് ​ആ​​വ​​ശ്യ​​പ്പെ​​ട്ടു.
ച​​ങ്ങ​​നാ​​ശേ​​രി വി​​ക​​സ​​ന​​സ​​മി​​തി ചെ​​യ​​ർ​​മാ​​ൻ സാ​​ജ​​ൻ ഫ്രാ​​ൻ​​സി​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
രാ​​ഷ്‌​ട്രീ​​യ കി​​സാ​​ൻ മ​​ഹാ​​സം​​ഘ് സം​​സ്ഥാ​​ന ചെ​​യ​​ർ​​മാ​​ൻ ഷെ​​വ​​ലി​​യാ​​ർ വി.​​സി.​ സെ​​ബാ​​സ്റ്റ്യ​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. രാ​​ഷ്‌​ട്രീ​​യ കി​​സാ​​ൻ മ​​ഹാ​​സം​​ഘ് സം​​സ്ഥാ​​ന ക​​ണ്‍​വീ​​ന​​ർ അ​​ഡ്വ. ​പി.​​പി.​ ജോ​​സ​​ഫ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. മേ​​ഖ​​ല ക​​ണ്‍​വീ​​ന​​ർ ലാ​​ലി ഇ​​ള​​പ്പു​​ങ്ക​​ൽ, പ്രോ​​ഗ്രാം ക​​ണ്‍​വീ​​ന​​ർ ഒൗ​​സേ​​പ്പ​​ച്ച​​ൻ ചെ​​റു​​കാ​​ട്, ജ​​ന​​താ​​ദ​​ൾ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി സ​​ണ്ണി തോ​​മ​​സ്, സി​​പി​​ഐ ക​​ർ​​ഷ​​ക​​സം​​ഘം സം​​സ്ഥാ​​ന ക​​മ്മി​റ്റി​​യം​​ഗം അ​​ഡ്വ. മു​​ട്ടാ​​ർ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ, ക​​ർ​​ഷ​​ക​​യൂ​​ണി​​യ​​ൻ സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി നൈ​​നാ​​ൻ തോ​​മ​​സ്, ക​​ർ​​ഷ​​ക കോ​​ണ്‍​ഗ്ര​​സ് ആ​​ല​​പ്പു​​ഴ ജി​​ല്ലാ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പാ​​പ്പ​​ച്ച​​ൻ ന​​ല്ലൂ​​ർ, അ​​ഗ്രി​​ക​​ൾ​​ച്ച​​റ​​ൽ അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ബി​​ജോ​​യി പ്ലാ​​ത്താ​​നം, കി​​സാ​​ൻ​​ജ​​ന​​ത സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യം​​ഗം ജോ​​സ് റ്റി.​ ​ആ​​ല​​ഞ്ചേ​​രി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.