വാ​​ക​​ത്താ​​നം പ​​ഞ്ചാ​​യ​​ത്തി​ൽ കോ​​ണ്‍​ഗ്ര​​സ് അ​​വി​​ശ്വാ​​സ​​ത്തി​​ന്
Saturday, November 9, 2019 12:11 AM IST
വാ​​ക​​ത്താ​​നം: വാ​​ക​​ത്താ​​നം പ​​ഞ്ചാ​​യ​​ത്തി​​ലെ ഇ​​ട​​തു ഭ​​ര​​ണ​​ത്തി​​നെ​​തി​​രേ കോ​​ണ്‍​ഗ്ര​​സ് അ​​വി​​ശ്വാ​​സ​​ത്തി​​നു ത​​യാ​​റെ​​ടു​​ക്കു​​ന്നു. യു​​ഡി​​എ​​ഫി​​ന് ഭൂ​​രി​​പ​​ക്ഷം ഉ​​ണ്ടാ​​യി​​ട്ടും ഇ​​ട​​തു മു​​ന്ന​​ണി​​ക്കാ​​ണു പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ഭ​​ര​​ണം.
കോ​​ണ്‍​ഗ്ര​​സി​​ലെ ചി​​ല നേ​​താ​​ക്ക​​ളും സി​​പി​​എം നേ​​താ​​ക്ക​​ളും ത​​മ്മി​​ലു​​ള്ള ഒ​​ത്തു​​ക​​ളി​​യാ​​ണ് ഇ​​ട​​തു​​ഭ​​ര​​ണ​​ത്തി​​നു കാ​​ര​​ണ​​മെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് കോ​​ണ്‍​ഗ്ര​​സ് അം​​ഗ​​ങ്ങ​​ൾ അ​​വി​​ശ്വാ​​സ​​ത്തി​​ന് ഒ​​പ്പി​​ട്ട് ന​​ൽ​​കി കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​ത്വ​​ത്തി​​ന് കൈ​​മാ​​റി​​യ​​ത്. യു​​ഡി​​എ​​ഫി​​ന് എ​​ട്ട് കോ​​ണ്‍​ഗ്ര​​സ് അം​​ഗ​​ങ്ങ​​ളും ര​​ണ്ടു കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് അം​​ഗ​​ങ്ങ​​ളും ഉ​​ൾ​​പ്പെ​​ടെ പ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​ണ് ഉ​​ള്ള​​ത്. ഇ​​ട​​തു​​മു​​ന്ന​​ണി​​ക്ക് ര​​ണ്ടു സ്വ​​ത​​ന്ത്ര​​ർ ഉ​​ൾ​​പ്പ​​ടെ ഒ​​ന്പ​​ത് അം​​ഗ​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് ഉ​​ള്ള​​ത്.
ബി​​ജെ​​പി​​ക്ക് ഒ​​രു അം​​ഗ​​മു​​ണ്ട്. ക​​ഴി​​ഞ്ഞ ദി​​വ​​സം ചേ​​ർ​​ന്ന പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി യോ​​ഗ​​ത്തി​​ൽ അ​​വി​​ശ്വാ​​സ​​ത്തി​​ന് നോ​​ട്ടീ​​സ് ന​​ൽ​​കാ​​ൻ കോ​​ണ്‍​ഗ്ര​​സ് പാ​​ർ​​ല​​മെ​​ന്‍റ​​റി പാ​​ർ​​ട്ടി യോ​​ഗം തീ​​രു​​മാ​​നി​​ച്ചെ​​ങ്കി​​ലും കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​ത്വം ഇ​​ട​​പെ​​ട്ട് തീ​​രു​​മാ​​നം മാ​​റ്റി​​വ​​യ്പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. എ​ന്നാ​ൽ അ​​വി​​ശ്വാ​​സ​​ത്തി​​നു വീ​​ണ്ടും നോ​​ട്ടീ​​സ് ന​​ൽ​​കാ​​നാ​ണ് കോ​​ണ്‍​ഗ്ര​​സ് അം​​ഗ​​ങ്ങ​​ളു​ടെ തീ​​രു​​മാ​​നം. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​നം കോ​​ണ്‍​ഗ്ര​​സി​​നാ​​ണ്. യു​​ഡി​​എ​ഫി​​ന് ഭൂ​​രി​​പ​​ഷം ഉ​​ണ്ടാ​​യി​​രു​​ന്നി​​ട്ടും ഇ​​ട​​തു മു​​ന്ന​​ണി​​ക്ക് പ​​ഞ്ചാ​​യ​​ത്ത് ഭ​​ര​​ണം ന​​ൽ​​കി​​യ​​തെ​​ന്നാ​​ണ് ആ​​രോ​​പ​​ണം ഉ​​യ​​ർ​​ന്ന​​ത്.
വാ​​ക​​ത്താ​​നം പ​​ഞ്ചാ​​യ​​ത്തി​​ലെ വി​​വി​​ധ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലാ​​യി 45 ഏ​​ക്ക​​റി​​ൽ​​പ്പ​​രം വ​​രു​​ന്ന ത​​ണ്ണീ​​ർ​​ത്ത​​ട​​ങ്ങ​​ൾ അ​​ന​​ധി​​കൃ​​ത​​മാ​​യി ക​​ര​​ഭൂ​​മി​​യാ​​ക്കാ​​ൻ നീ​​ക്കം ന​​ട​​ത്തി​​യ​​തും ഈ ​​കൂ​​ട്ടു​​കെ​​ട്ടാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് ആ​​ക്ഷേ​​പം.