വൈ​​ക്കം ന​​ഗ​​ര​​സ​​ഭ സെ​​ക്ര​​ട്ട​​റി​​ക്കെ​​തി​​രേ​ ബെ​​യ്‌​ല​​ബി​​ൾ വാ​​റ​​ന്‍ഡ്
Thursday, November 21, 2019 11:52 PM IST
വൈ​​ക്കം: വൈ​​ക്കം ന​​ഗ​​ര​​ഹൃ​​ദ​​യ​​ത്തി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്ന അ​​ന്ധ​​കാ​​ര​​തോ​​ട്ടി​​ലെ കൈ​യേ​റ്റ‌​​മൊ​​ഴി​​പ്പി​​ക്കു​​ന്ന​​തി​​ന് ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വ് ന​​ട​​പ്പാ​​ക്കാ​​ത്ത​​തി​​ന് വൈ​​ക്കം ന​​ഗ​​ര​​സ​​ഭ സെ​​ക്ര​​ട്ട​​റി​​ക്കെ​​തി​​രെ​ ഹൈ​​ക്കോ​​ട​​തി ബെ​​യ്‌​ല​ബി​​ൾ വാ​​റ​​ന്‍ഡ് പു​​റ​​പ്പെ​​ടു​​വി​​ച്ചു. ഹൈ​​ക്കോ​​ട​​തി ജ​​ഡ്ജി ഷാ​​ജി പി. ​​ചാ​​ലി​​യാ​​ണ് ഇ​​ന്ന​​ലെ വാ​​റ​​ൻ​ഡ് പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്. അ​​ന്ധ​​കാ​​ര തോ​​ട്ടി​​ലെ കൈ​യേ​റ്റ​​മൊ​​ഴി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു പ്ര​​ദേ​​ശ​​വാ​​സി​​ക​​ളാ​​യ ചി​​ല​​ർ ന​​ൽ​​കി​​യ ഹ​​ർ​​ജി​​യെ തു​​ട​​ർ​​ന്നാ​​ണ് 2019 ജ​​നു​​വ​​രി എ​​ട്ടി​​നു കൈേ​​റ്റ​​മൊ​​ഴി​​പ്പി​​ക്കാ​​ൻ ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വാ​​യ​​ത്. എ​​ന്നാ​​ൽ നി​​ശ്ചി​​ത സ​​മ​​യ​​പ​​രി​​ധി ക​​ഴി​​ഞ്ഞി​​ട്ടും ന​​ഗ​​ര​​സ​​ഭ​ അ​​ധി​​കൃ​​ത​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​തി​​രു​​ന്ന​​തി​​നെ തു​​ട​​ർ​​ന്നാ​​ണ് ഹൈ​​ക്കോ​​ട​​തി സെ​​ക്ര​​ട്ട​​റി​​യ്ക്കെ​​തി​​രേ ബെ​​യ്‌​ല​​ബി​​ൾ വാ​​റ​​ൻ​ഡ് പു​​റ​​പ്പെ​​ടു​​വി​​ച്ച​​ത്.