ച​​ങ്ങ​​നാ​​ശേ​​രി​യി​ൽ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു​​നേ​​രെ അ​​ക്ര​​മണം
Tuesday, December 10, 2019 11:31 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ന​​ഗ​​ര​​ത്തി​​ലെ പി.​​പി ജോ​​സ് റോ​​ഡി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന നി​​ര​​വ​​ധി വ്യാ​​പാ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു നേ​​രെ ആ​​ക്ര​​മ​​ണം. എം.​​വി.​​തോ​​മ​​സ് മ​​തു​​പ്പു​​റം സ്റ്റോ​​ഴ്സ്, സി​​റ്റി ഡ്യൂ​​ട്ടി പെ​​യ്ഡ് ഷോ​​പ്പ്, ലെ​​ത​​ർ ഹൗ​​സ്, സി​​സ്റ്റി​​ല്ല ചെ​​രു​​പ്പു​​ക​​ട​​ക​​ൾ എ​​ന്നീ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു നേ​​രെ​​യാ​​ണ് ആ​​ക്ര​​മ​​ണം അ​​ര​​ങ്ങേ​റി​​യ​​ത്.

സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ വൈ​ദ്യു​തി ക​​ണ​​ക്ഷ​​നു​​ക​​ൾ, സി​​സി​​ടി​​വി കാ​​മ​​റ​​ക​​ൾ, ഫ്ള​​ക്സ് ബോ​​ർ​​ഡു​​ക​​ൾ എ​​ന്നി​​വ​​യാ​​ണ് ന​​ശി​​പ്പി​​ച്ച​​ത്. വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു രൂ​​പ​​യു​​ടെ ന​​ഷ്‌​ടം സം​​ഭ​​വി​​ച്ച​​താ​​യി ഉ​​ട​​മ​​ക​​ൾ പ​​റ​​ഞ്ഞു. തി​​ങ്ക​​ളാ​​ഴ്ച പു​​ല​​ർ​​ച്ചെ അ​​ക്ര​​മ​സം​​ഭ​​വം ന​​ട​​ക്കു​​ന്ന​​താ​​യി വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ സി​​സി​​ടി​​വി കാ​​മ​​റ​​ക​​ളി​​ൽ പ​​തി​​ഞ്ഞി​​ട്ടു​​ണ്ട്. ഈ ​​റോ​​ഡി​​ൽ സാ​​മൂ​​ഹ്യ വി​​രു​​ദ്ധ​​രു​​ടെ അ​​ഴി​​ഞ്ഞാ​​ട്ടം പ​​തി​​വാ​​യി​​രി​​ക്കു​​ക​​യാ​​ണ്.

ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സ് കേ​​സ് എ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. ഇ​​വ​​ർ​​ക്കെ​​തി​​രേ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി​​ക​​ൾ ഉ​​ണ്ടാ​​ക​​ണ​​മെ​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി മ​​ർ​​ച്ച​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ൻ യോ​​ഗം പോ​​ലീ​​സ് അ​​ധി​​കാ​​രി​​ക​​ളോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ന​​ഗ​​ര​​ത്തി​​ൽ രാ​​ത്രി​​കാ​​ല പോ​​ലീ​​സ് പ​​ട്രോ​​ളിം​​ഗ് ശ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്നും യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

യോ​​ഗ​​ത്തി​​ൽ പ്ര​​സി​​ഡ​​ന്‍റ് ബി​​ജു ആ​​ന്‍റ​​ണി കൈ​യാ​ല​​പ്പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ടോ​​മി​​ച്ച​​ൻ അ​​യ്യ​​രു​​കു​​ള​​ങ്ങ​​ര, ബാ​​ല​​കൃ​​ഷ്ണ ക​​മ്മ​​ത്ത്, കു​​ഞ്ഞു​​മോ​​ൻ തു​​ന്പു​​ങ്ക​​ൽ, ടി.​​കെ.​​അ​​ൻ​​സ​​ർ, കെ.​​എ​​ച്ച്.​​എം.​ ഇ​​സ്മ​​യി​​ൽ, രാ​​ജ​​ൻ തോ​​പ്പി​​ൽ, സാം​​സ​​ണ്‍ വ​​ലി​​യ​​പ​​റ​​ന്പി​​ൽ, മു​​ഹ​​മ്മ​​ദ് ന​​വാ​​സ്, ഇ​​ക്ബാ​​ൽ തി​​രു​​വ​​താം​​കോ​​ട്ടി​​ൽ, ബാ​​ബു ആ​​ല​​പ്പു​​റ​​ത്തു​​കാ​​ട്ടി​​ൽ, ലാ​​ലി​​ച്ച​​ൻ മു​​ക്കാ​​ട​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.