കാ​ല​ഹ​ര​ണ​പ്പെ​ട്ട ചെ​ക്ക്ഡാം തോ​ട്ടി​ലെ നീ​രൊ​ഴു​ക്കി​നു ത​ട​സ​ം
Thursday, December 12, 2019 11:47 PM IST
ചി​​ങ്ങ​​വ​​നം: ത​​രി​​ശു​​നി​​ല​​ങ്ങ​​ൾ കൃ​​ഷി​യോ​​ഗ്യ​​മാ​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ന്നു വ​​രു​​ന്പോ​​ൾ തോ​​ട്ടി​​ലെ നീ​​രൊ​​ഴു​​ക്കി​​നു ത​​ട​​സ​​മാ​​യി കാ​​ല​​ഹ​​ര​​ണ​​പ്പെ​​ട്ട ചെ​​ക്ക്ഡാം. പ​​ന​​ച്ചി​​ക്കാ​​ട് പ​​ഞ്ചാ​​യ​​ത്തി​​ലെ ചാ​​ന്നാ​​നി​​ക്കാ​​ട്, പൂ​​വ​​ൻ​​തു​​രു​​ത്ത് പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലേ​​ക്കു വെ​​ള്ള​​മെ​​ത്തു​​ന്ന തോ​​ട്ടി​​ലാ​​ണ് ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​യ ചെ​​ക്ക്ഡാം ​നീ​​രൊ​​ഴു​​ക്കി​​നു വി​​ല​​ങ്ങു ത​​ടി​​യാ​​കു​​ന്ന​​ത്. ജ​​ന​​കീ​​യാ​​സൂ​​ത്ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി പ​​തി​​റ്റാ​​ണ്ടു​​ക​​ൾ​​ക്കു​മു​​ന്പു നി​​ർ​​മി​​ച്ച​​താ​​ണി​​ത്. വേ​​ലി​​യേ​​റ്റ സ​​മ​​യ​​ത്ത് തോ​​ട്ടി​​ൽ നി​​റ​​യു​​ന്ന വെ​​ള്ളം തി​​രി​​ച്ചി​​റ​​ങ്ങാ​​തെ ത​​ട​​ഞ്ഞു നി​​ർ​​ത്തു​​ക​​യാ​​യി​​രു​​ന്നു ല​​ക്ഷ്യം.

പ​​ദ്ധ​​തി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​ൻ ക​​ഴി​​യാ​​തെ വ​​ന്ന​​തോ​​ടെ പി​​ന്നീ​​ട് ഉ​​പേ​​ക്ഷി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​രു​​ക​​ര​​ക​​ളി​​ൽ​​നി​​ന്നും തോ​​ട്ടി​​ലേ​​ക്കു ഇ​​റ​​ക്കി​ക്കെ​​ട്ടി​​യ മ​​തി​​ലി​​ന്‍റെ ന​​ടു​​ഭാ​​ഗം ഇ​​രു​​ന്പു​ഷീ​​റ്റ് വ​​ച്ച് വെ​​ള്ള​​മൊ​​ഴു​​ക്കു നി​​യ​​ന്ത്രി​​ക്കു​​ന്ന വി​​ധ​​മാ​​ണ് ഇ​​ത് നി​​ർ​​മി​​ച്ചി​​രു​​ന്ന​​ത്. പി​​ന്നീ​​ട് ഇ​​രു​​ന്പു​ഷീ​​റ്റ് മാ​​റ്റി ചെ​​ക്ക്ഡാ​​മി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ​​ദ്ധ​​തി ഉ​​പേ​​ക്ഷി​​ച്ചെ​​ങ്കി​​ലും തോ​​ട്ടി​​ലേ​​ക്കു ഇ​​റ​​ക്കി​ക്കെ​​ട്ടി​​യ ഭി​​ത്തി പൊ​​ളി​​ച്ചു മാ​​റ്റാ​​ൻ അ​​ധി​​കൃ​​ത​​രു​​ടെ ഭാ​​ഗ​​ത്തു​നി​​ന്നും ന​​ട​​പ​​ടി​​യു​​ണ്ടാ​​യി​​ല്ല.

ഇ​​തു​​മാ​​ലി​​ന്യ​​ങ്ങ​​ൾ കു​​മി​​ഞ്ഞു കൂ​​ടി നീ​​രൊ​​ഴു​​ക്ക് ത​​ട​​സ​​പ്പെ​ടു​​വാ​​ൻ ഇ​​ട​​യാ​​കു​​മെ​​ന്നു ക​​ർ​​ഷ​​ക​​ർ പ​​റ​​യു​​ന്നു. ഈ ​​പ്ര​​ദേ​​ശ​​ത്തെ കാ​​ടു​​പി​​ടി​​ച്ചു കി​​ട​​ന്ന ത​​രി​​ശു​പാ​​ട​​ങ്ങ​​ൾ കൃ​​ഷി​യോ​​ഗ്യ​​മാ​​ക്കു​​ക​​യും മാ​​ലി​​ന്യ​​ങ്ങ​​ൾ കു​​മി​​ഞ്ഞു​കൂ​​ടി​​യ തോ​​ട് വൃ​​ത്തി​​യാ​​ക്കു​​ക​​യും ചെ​​യ്തു കൃ​​ഷി​​ക്കാ​​യു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തി വ​​രി​​ക​​യാ​​ണ്. വീ​​ണ്ടും പോ​​ള​​യും മ​​റ്റു​​മാ​​ലി​​ന്യ​​ങ്ങ​​ളും ഒ​​ഴു​​കിപ്പോകാ​​തെ ത​​ട​​യു​​ന്ന​​തോ​​ടെ കാ​​ടു​പി​​ടി​​ച്ചു പ​​ഴ​​യ സ്ഥി​​തി ആ​​കു​​മെ​​ന്ന ആ​​ശ​​ങ്ക​​യി​​ലാ​​ണു ക​​ർ​​ഷ​​ക​​ർ.