ടെ​ന്പോ ട്രാ​വ​ല​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ടി​ച്ചു​ക​യ​റി
Friday, January 17, 2020 11:07 PM IST
ത​ല​യാ​ഴം: ട​യ​ർ പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ടെ​ന്പോ ട്രാ​വ​ല​ർ മ​തി​ലി​ടി​ച്ചു ത​ക​ർ​ത്തു. ത​ല​യാ​ഴം തോ​ട്ട​കം സി ​കെ എം ​സ്കൂ​ളി​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 നാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. ട​യ​ർ പൊ​ട്ടി നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം മ​തി​ലി​ൽ ഇ​ടി​ച്ചു നി​ന്ന​തി​നാ​ൽ അ​പ​ക​ട​മൊ​ഴി​വാ​കു​ക​യാ​യി​രു​ന്നു. ടെ​ന്പോ ട്രാ​വ​ല​ർ വൈ​ക്കം ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്നു.