ര​​ണ്ടാം​​ഘ​​ട്ട നെ​​ല്ല് സം​​ഭ​​ര​​ണം: ശേ​​ഖ​​രി​​ച്ച​​ത് 1512 ട​​ണ്‍ നെ​​ല്ല്
Friday, January 17, 2020 11:07 PM IST
‌ക​​ടു​​ത്തു​​രു​​ത്തി: സ​​പ്ലൈ​​കോ​​യു​​ടെ ര​​ണ്ടാം​​ഘ​​ട്ട നെ​​ല്ല് സം​​ഭ​​ര​​ണ​​ത്തി​​ൽ ശേ​​ഖ​​രി​​ച്ച​​ത് 1512 ട​​ണ്‍ നെ​​ല്ല്. നാ​​ല​​രക്കോടി രൂ​​പ​​യു​​ടെ മൂ​​ല്യമാ​​ണ് ഇ​​തുവ​​ഴി സ​​പ്ലൈ​​കോ നേ​​ടി​​യ​​ത്. ക​​ഴി​​ഞ്ഞവ​​ർ​​ഷം ഒ​​രു ല​​ക്ഷം ട​​ണ്‍ നെ​​ല്ലാ​​ണ് സം​​ഭ​​ര​​ണം പൂ​​ർ​​ത്തി​​യാ​​യ​​പ്പോ​​ൾ ക​​ർ​​ഷ​​ക​​രി​​ൽ നി​​ന്നും സ​​പ്ലൈ​​കോ സം​​ഭ​​രി​​ച്ച​​ത്. ഈ ​​വ​​ർ​​ഷ​​വും അ​​ത്ര​​യും ത​​ന്നെ നെ​​ല്ല് സം​​ഭ​​രി​​ക്കാ​​നാ​​വു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് സ​​പ്ലൈ​​കോ.
59 മി​​ല്ലു​​ക​​ളാ​​ണ് നെ​​ല്ലെ​​ടു​​പ്പി​​നാ​​യി സ​​പ്ലൈ​​കോ​​യു​​മാ​​യി ക​​രാ​​റി​​ലേ​​ർ​​പ്പെട്ടി​​രി​​ക്കു​​ന്ന​​ത്. നെ​​ല്ല് സം​​ഭ​​ര​​ണം ല​​ക്ഷ്യ​​മാ​​ക്കി ന​​ട​​ത്തു​​ന്ന ര​​ണ്ടാം​​ഘ​​ട്ട ര​​ജി​​സ്ട്രേ​​ഷ​​നി​​ൽ 24,391 ക​​ർ​​ഷ​​ക​​ർ പേ​​ര് ന​​ൽ​​കി​​യി​​രു​​ന്നു. 2020 ജൂ​​ണി​​ലാ​​ണ് നെ​​ല്ല് സം​​ഭ​​ര​​ണം പൂ​​ർ​​ത്തി​​യാ​​ക്കു​​ക. നെ​​ല്ലു സൂ​​ക്ഷി​​ക്കാ​​നു​​ള്ള ഗോ​​ഡൗ​​ണു​​ക​​ളു​​ടെ പ​​ട്ടി​​ക​​യും ഇ​​തി​​നോ​​ട​​കം ത​​യാ​​റാ​​യി​​ട്ടു​​ണ്ട്. ക​​ർ​​ഷ​​ക​​ർ​​ക്ക് സ്വ​​കാ​​ര്യ മി​​ല്ലു​​ക​​ൾ ന​​ൽ​​കു​​ന്ന​​തി​​നേ​​ക്കാ​​ൾ അ​​ധി​​ക തു​​ക​​യാ​​ണ് സം​​ഭ​​ര​​ണ വി​​ല​​യാ​​യി സ​​പ്ലൈ​​കോ ന​​ൽ​​കു​​ന്ന​​ത്.
പു​​റ​​ത്ത് 18, 19 രൂ​​പ മാ​​ത്രം സം​​ഭ​​ര​​ണ വി​​ല​​യാ​​യി ന​​ൽ​​കു​​ന്പോ​​ൾ സ​​പ്ലൈ​​കോ ക​​ർ​​ഷ​​ക​​ന് ന​​ൽ​​കു​​ന്ന​​ത് കി​​ലോ​​ഗ്രാ​​മി​​ന് 26.95 രൂ​​പ​​യാ​​ണ്.
www.supplycopaddy.in എ​​ന്ന സൈ​​റ്റ് വ​​ഴി​​യാ​​ണ് ക​​ർ​​ഷ​​ക​​ർ നേ​​രി​​ട്ട് ര​​ജി​​സ്റ്റ​​ർ ചെ​​യ്യേ​​ണ്ട​​ത്. ഇ​​തേ​​സ​​മ​​യം ര​​ണ്ടാം​​ഘ​​ട്ട ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ചെ​​യ്യാ​​നു​​ള്ള അ​​വ​​സ​​രം അ​​വ​​സാ​​ന നി​​മി​​ഷം വ​​രെ ക​​ർ​​ഷ​​ക​​ർ വൈ​​കി​​പ്പി​​ക്ക​​രു​​തെ​​ന്നും സ​​പ്ലൈ​​കോ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.
വ​​യ​​ലി​​ൽ കൃ​​ഷി ഇ​​റ​​ക്കി​​യ ഏ​​ല്ലാ​​വ​​ർ​​ക്കും ഇ​​പ്പോ​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. എ​​ത്ര​​യും വേ​​ഗം ര​​ജി​​സ്റ്റ​​ർ ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​യാ​​ൽ മാ​​ത്ര​​മെ അ​​ധി​​കൃ​​ത​​ർ​​ക്ക് തു​​ട​​ർ ന​​ട​​പ​​ടി​​ക​​ളു​​മാ​​യി മു​​ന്നോ​​ട്ട് പോ​​കാ​​നാ​​വൂ. വ​​യ​​ൽ പ​​രി​​ശോ​​ധി​​ച്ചു ശു​​പാ​​ർ​​ശ ചെ​​യ്യേ​​ണ്ട കൃ​​ഷി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ അ​​പേ​​ക്ഷ​​ക​​ൾ പാ​​ഡി ഓ​​ഫീ​​സി​​ലേ​​ക്ക് അ​​യ​​ക്കും. അ​​വി​​ടെ നി​​ന്ന് കൊ​​യ്ത്ത് തീ​​യ​​തി​​ക്ക​​കം പൂ​​ർ​​ത്തി​​യാ​​ക്കേ​​ണ്ട മ​​റ്റു പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കും അ​​വ​​ര​​വ​​രു​​ടെ ജോ​​ലി​​ക​​ൾ സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി തീ​​ർ​​ക്കാ​​നും കൊ​​യ്ത്തി​​ന് അ​​ഞ്ചു ദി​​വ​​സം മു​​ന്പ് ത​​ന്നെ നെ​​ല്ല് ഏ​​റ്റെ​​ടു​​ക്കേ​​ണ്ട മി​​ല്ല് അ​​നു​​വ​​ദി​​ച്ചു ക​​ർ​​ഷ​​ക​​രെ അ​​റി​​യി​​ക്കാ​​നും സാ​​ധി​​ക്കും. കൊ​​യ്ത്തു ക​​ഴി​​ഞ്ഞ് നെ​​ല്ല് പാ​​ട​​ത്ത് സൂ​​ക്ഷി​​ക്കേ​​ണ്ട ബു​​ദ്ധി​​മു​​ട്ട് ഒ​​ഴി​​വാ​​ക്കാ​​നും ഇ​​ത് സ​​ഹാ​​യി​​ക്കും.
ര​​ജി​​സ്ട്രേ​​ഷ​​ന് വേ​​ണ്ട​​ത് - ക​​ർ​​ഷ​​ക​​ന്‍റെ പേ​​ര്, മേ​​ൽ​​വി​​ലാ​​സം, കൃ​​ഷി​​സ്ഥ​​ല​​ത്തി​​ന്‍റെ വി​​സ്തീ​​ർ​​ണം, സ​​ർ​​വേ ന​​ന്പ​​ർ, മൊ​​ബൈ​​ൽ ന​​ന്പ​​ർ, ആ​​ധാ​​ർ ന​​ന്പ​​ർ, ബാ​​ങ്ക് അ​​ക്കൗ​​ണ്ട് ന​​ന്പ​​ർ, ബാ​​ങ്കി​​ന്‍റെ ശാ​​ഖ​​യു​​ടെ പേ​​ര്, ഐ​​എ​​ഫ്എ​​സ് സി ​കോ​​ഡ് എ​​ന്നി​​വ​​യെ​​ല്ലാ​​മാ​​ണ്. എ​​ൻ​​ആ​​ർ​​എ, എ​​ൻ​​ആ​​ർ​​ഒ, സീ​​റോ ബാ​​ല​​ൻ​​സ് അ​​ക്കൗ​​ണ്ടു​​ക​​ൾ, ലോ​​ണ്‍ അ​​ക്കൗ​​ണ്ടു​​ക​​ൾ, ഇ​​ട​​പാ​​ടു​​ക​​ൾ ഇ​​ല്ലാ​​ത്ത അ​​ക്കൗ​​ണ്ടു​​ക​​ൾ എ​​ന്നി​​വ ര​​ജി​​സ്ട്രേ​​ഷ​​ന് ഉ​​പ​​യോ​​ഗി​​ക്ക​​രു​​ത്.
ഉ​​മ, ജ്യോ​​തി, മ​​ട്ട, വെ​​ള്ള നെ​​ൽ​​വി​​ത്തു​​ക​​ൾ​​ക്ക് പ്ര​​ത്യേ​​കം ര​​ജി​​സ്ട്രേ​​ഷ​​ൻ താ​​ൽ​​കാ​​ലി​​ക കൃ​​ഷി​​യാ​​ണെ​​ങ്കി​​ൽ ഭൂ​​വു​​ട​​മ​​യു​​ടെ പേ​​രും വി​​ലാ​​സ​​വും ഉ​​ൾ​​പെ​​ടു​​ത്തി നി​​ശ്ചി​​ത മാ​​തൃ​​ക​​യി​​ലു​​ള്ള സ​​ത്യ​​വാ​​ങ്മൂ​​ലം 200 രൂ​​പ​​യു​​ടെ മു​​ദ്ര​​പ്പ ത്ര​​ത്തി​​ൽ രേ​​ഖ​​പ്പെടു​​ത്തിവേ​​ണം സ​​മ​​ർ​​പ്പിക്കാ​​ൻ.
സ​​ത്യ​​വാ​​ങ്മൂ​​ല​​ത്തി​​ന്‍റെ മാ​​തൃ​​ക വെ​​ബ്സൈ​​റ്റി​​ൽ നി​​ന്നും ല​​ഭി​​ക്കും. ര​​ജി​​സ്ട്രേ​​ഷ​​ൻ പൂ​​ർ​​ത്തി​​യാ​​കു​​ന്പോ​​ൾ ല​​ഭി​​ക്കു​​ന്ന പ്രി​​ന്‍റൗ​​ട്ട്, അ​​നു​​ബ​​ന്ധ​​രേ​​ഖ​​ക​​ൾ സ​​ഹി​​തം അ​​താ​​തു കൃ​​ഷി​​ഭ​​വ​​നി​​ൽ തൊ​​ട്ട​​ടു​​ത്ത പ്ര​​വൃ​​ത്തി ദി​​വ​​സം ത​​ന്നെ സ​​മ​​ർ​​പ്പിക്ക​​ണം. വി​​ത്ത് വി​​ത​​ച്ച് 60 ദി​​വ​​സ​​ത്തി​​ന​​കം ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​പ​​ടി പൂ​​ർ​​ത്തി​​യാ​​ക്കി​​യി​​രി​​ക്ക​​ണം.
നെ​​ല്ല് സം​​ഭ​​രി​​ക്കു​​ന്ന തീ​​യ​​തി, സം​​ഭ​​ര​​ണ കേ​​ന്ദ്രം എ​​ന്നി​​വ ക​​ർ​​ഷ​​ക​​രെ നേ​​രി​​ട്ട് അ​​റി​​യി​​ക്കും. സ​​പ്ലൈ​​കോ​​യ്ക്ക് നെ​​ല്ല് ന​​ൽ​​കു​​ന്ന ക​​ർ​​ഷ​​ക​​ൻ പി​​ആ​​ർ​​എ​​സ് ല​​ഭി​​ച്ചാ​​ലു​​ട​​ൻ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത ബാ​​ങ്കി​​ൽ ഏ​​ൽ​​പി​​ച്ച് ലോ​​ണ്‍ ന​​ട​​പ​​ടി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി തു​​ക കൈ​​പ്പറ്റ​​ണ​​മെ​​ന്നു​​മാ​​ണ് നി​​ർ​​ദേ​​ശം.