ഡോ. ​ശോ​ഭാ സ​ലി​മോ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്
Wednesday, February 26, 2020 10:36 PM IST
കോ​​ട്ട​​യം: ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റാ​​യി കോ​​ണ്‍​ഗ്ര​​സി​​ലെ ഡോ. ​​ശോ​​ഭാ സ​​ലി​​മോ​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. എ​​ൽ​​ഡി​​എ​​ഫി​​ലെ ക​​ല മ​​ങ്ങാ​​ട്ടി​​നെ​​യാ​​ണ് ഇ​​വ​​ർ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ശോ​​ഭാ സ​​ലി​​മോ​​നു12 വോ​​ട്ടും ക​​ല മ​​ങ്ങാ​​ട്ടി​​ന് ആ​​റ് വോ​​ട്ടും ല​​ഭി​​ച്ചു.
വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തേ​​ക്ക് പ​​രി​​ഗ​​ണി​​ക്കാ​​ത്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് കോ​​ണ്‍​ഗ്ര​​സ് അം​​ഗം വി​​ട്ടു​​നി​​ന്നു. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ലെ ഒ​​രം​​ഗ​​ത്തി​​ന്‍റെ വോ​​ട്ട് അ​​സാ​​ധു​​വാ​​യി. യു​​ഡി​​എ​​ഫി​​ന് 14, എ​​ൽ​​ഡി​​എ​​ഫി​​ന് ഏ​​ഴ്, ജ​​ന​​പ​​ക്ഷ​​ത്തി​​ന് ഒ​​ന്ന് എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു ക​​ക്ഷി​​നി​​ല. എ​​ൽ​​ഡി​​എ​​ഫി​​ലെ രോ​​ഗ​​ബാ​​ധി​​ത​​നാ​​യ ഒ​​രം​​ഗം വോ​​ട്ടെ​​ടു​​പ്പി​​നെ​​ത്തി​​യി​​ല്ല. വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തേ​​ക്ക് പ​​രി​​ഗ​​ണി​​ക്ക​​ണ​​മെ​​ന്ന് കോ​​ണ്‍​ഗ്ര​​സി​​ലെ ശ​​ശി​​ക​​ല നാ​​യ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.
ശോ​​ഭ​​യെ പ്ര​​സി​​ഡ​​ന്‍റാ​​ക്കാ​​നാ​​യി​​രു​​ന്നു ജി​​ല്ലാ കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​ത്വ​​ത്തി​​ന്‍റെ തീ​​രു​​മാ​​നം. ഇ​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചാ​​ണ് ഇ​​വ​​ർ വോ​​ട്ടെ​​ടു​​പ്പ് ബ​​ഹി​​ഷ്ക​​രി​​ച്ചു​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം ന​​ട​​ന്ന കോ​​ണ്‍​ഗ്ര​​സ് പാ​​ർ​​ല​​മെ​​ന്‍റ​​റി പാ​​ർ​​ട്ടി, യു​​ഡി​​എ​​ഫ് പാ​​ർ​​ല​​മെ​​ന്‍റ​​റി പാ​​ർ​​ട്ടി യോ​​ഗ​​ങ്ങ​​ളി​​ൽ നി​​ന്നും ഇ​​വ​​ർ വി​​ട്ടു​​നി​​ന്നി​​രു​​ന്നു. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ജോ​​സ് വി​​ഭാ​​ഗം അം​​ഗ​​മാ​​യ ബെ​​റ്റി റോ​​യി​​യു​​ടെ വോ​​ട്ടാ​​ണ് അ​​സാ​​ധു​​വാ​​യ​​ത്.
യു​​ഡി​​എ​​ഫി​​ലെ മു​​ൻ​​ധാ​​ര​​ണ​​യ​​നു​​സ​​രി​​ച്ച് വൈ​​സ് പ്ര​​സി​​ഡ​​ൻ​​രാ​​യി​​രു​​ന്ന പു​​തു​​പ്പ​​ള്ളി​​യി​​ൽ​​നി​​ന്നു​​ള​​ള കോ​​ണ്‍​ഗ്ര​​സം അം​​ഗം ജെ​​സി​​മോ​​ൾ മ​​നോ​​ജ് രാ​​ജി​​വ​​ച്ച ഒ​​ഴി​​വി​​ലാ​​യി​​രു​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പ്. കു​​റി​​ച്ചി ഡി​​വി​​ഷ​​നി​​ൽ​​നി​​ന്നു​​ള്ള കോ​​ണ്‍​ഗ്ര​​സ് അം​​ഗ​​മാ​​ണ് ഡോ. ​​ശോ​​ഭാ സ​​ലി​​മോ​​ൻ. കു​​റി​​ച്ചി പ​​ഞ്ചാ​​യ​​ത്ത് മു​​ൻ​​അം​​ഗ​​വും മ​​ഹി​​ളാ കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റു​​മാ​​ണ്. കു​​റി​​ച്ചി ഗ​​വ​​ണ്‍​മെ​​ന്‍റ് മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സി​​ലെ ഡോ. ​​സി.​​കെ. സ​​ലി​​മോ​​നാ​​ണ് ഭ​​ർ​​ത്താ​​വ്. മ​​ക്ക​​ൾ എ​​സ്. വി​​ശ്വ​​ജി​​ത്ത് (എ​​ൻ​​ജി​​നി​​യ​​ർ), എ​​സ്.​​ജ്യോ​​തി​​സ് (എ​​ൻ​​ജി​​നി​​യ​​ർ), എ​​സ്. പാ​​ർ​​ഥി​​വ് (പ്ല​​സ്ടു വി​​ദ്യാ​​ർ​​ഥി).