ഗൂ​ഢാ​ലോ​ച​ന അന്വേഷിക്കണം: സിപിഐ
Sunday, March 29, 2020 10:16 PM IST
കോ​ട്ട​യം: ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച് പാ​യി​പ്പാ​ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പെ​ട്ടെ​ന്ന് സം​ഘ​ടി​ച്ച​തി​നു പി​ന്നി​ലു​ള്ള ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ. ശ​ശി​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ജി. ​ജ​യ​ദേ​വ്
(ജി​ല്ലാ പോ​ലീ​സ് ചീ​ഫ് കോ​ട്ട​യം)
പാ​യി​പ്പാ​ട്ട് ഇ​ന്ന​ലെ​യു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കെ​തി​രെ ലോ​ക് ഡൗ​ണ്‍ ലം​ഘി​ച്ച​തി​നു കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പോ​ലീ​സ് സ​മ​യോ​ചി​ത ഇ​ട​പെ​ട​ലാ​ണ് ന​ട​ത്തി​യ​ത്. ആ​രെ​യും പ്ര​കോ​പി​പ്പി​ക്കാ​ൻ തു​നി​ഞ്ഞി​ല്ല. സം​യ​മ​ന​പ​ര​മാ​യി​ട്ടാ​ണ് ഇ​ട​പെ​ട്ട​ത്. ഇ​ന്ന​ല​ത്തെ പ്ര​തി​ഷേ​ധ​ത്തി​നു പി​ന്നി​ൽ മ​റ്റു ത​ത്പ​ര ക​ക്ഷി​ക​ൾ വ​ല്ല​തും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടോ, തൊ​ഴി​ലാ​ളി​ക​ളെ സം​ഘ​ടി​പ്പി​ക്കു​വാ​ൻ ആ​രെ​ങ്കി​ലും ശ്ര​മി​ച്ചോ എ​ന്ന കാ​ര്യ​ത്തേ​ക്കു​റി​ച്ചു പോ​ലീ​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ജി​ല്ലാ ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ൾ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​ലീ​സ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​ക്ക​ഴി​ഞ്ഞു. പോ​ലീ​സ് സ്ഥ​ല​ത്ത് ക്യാ​ന്പ് ചെ​യ്യു​ക​യാ​ണ്. ഡ്രോ​ണ്‍ നി​രീ​ക്ഷ​ണ​വും ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യു​ടെ അ​തി​ർ​ത്തി മേ​ഖ​ല​യാ​യ​തി​നാ​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ​നി​ന്നും മ​റ്റും പ്ര​തി​ഷേ​ധ സ​മ​യ​ത്ത് കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തി​യി​രു​ന്നു. ഇ​തി​നേ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ലോ​ക് ഡൗ​ണ്‍ ലം​ഘി​ക്കാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ല.

വി​നോ​ദ് കു​മാ​ർ
(ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ)
ഇ​ന്ന​ല​ത്തെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​ന്പ് ഉ​ട​മ​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഏ​പ്രി​ൽ 14 വ​രെ ക്യാ​ന്പ് ഉ​ട​മ​ക​ൾ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ല​യ​ള​വി​ൽ വാ​ട​ക​യും ഒ​ഴി​വാ​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ ക്യാ​ന്പു​ക​ളി​ൽ ആ​വ​ശ്യാ​നു​സ​ര​ണം എ​ത്തി​ച്ചു. ആ​വ​ശ്യ​മു​ള​ള​പ്പോ​ൾ എ​ത്തി​ക്കാ​നും ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഭ​ക്ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ല്ല തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധി​ച്ച​ത്. അ​വ​ർ​ക്ക് നാ​ട്ടി​ൽ പോ​കാ​ൻ ട്രെ​യി​ൻ വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ത് ഏ​പ്രി​ൽ 14 വ​രെ ന​ട​ക്കി​ല്ലെ​ന്നു​ള്ള സാ​ഹ​ച​ര്യം ദ്വി​ഭാ​ഷി​ക​ളെ ഉ​പ​യോ​ഗി​ച്ചു തൊ​ഴി​ലാ​ളി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.