വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു
Tuesday, April 7, 2020 10:07 PM IST
കോ​ട്ട​യം: വാ​റ്റും മ​ദ്യം​വാ​റ്റാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പ​ടെ കു​മ​ര​കം സ്വ​ദേ​ശി​യെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്തു. കു​മ​ര​കം ച​ക്രം​പ​ടി ചി​റ്റു​ചി​റ പി.​എ​സ്. ശ​ശി​ധ​ര​നെ​യാ(55)​ണു വാ​റ്റും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ വീ​ടി​നു​ള്ളി​ൽ​വ​ച്ച് വ്യാ​ജ വാ​റ്റ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട്ട​യം റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​ജി​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.
വൈ​ക്കം: കു​ട​വെ​ച്ചൂ​ർ ന​ഗ​രി​ന അ​യ്യ​നാ​ട്ട് കോ​ള​നി​യി​ൽ വി​രു​ത്തി​യി​ൽ വി​നോ​ദി​ന്‍റെ വീ​ട്ടി​ലും പ​രി​സ​ര​ത്തു​നി​ന്നു​മാ​യി 200 ലി​റ്റ​ർ കോ​ട​യും ഒ​രു ലി​റ്റ​ർ ചാ​രാ​യ​വും പി​ടി​കൂ​ടി. വൈ​ക്കം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​എം. മ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.
പാ​ലാ: ചാ​രാ​യം വാ​റ്റു​വാ​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 20 ലി​റ്റ​ർ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പാ​ലാ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ തോ​ക്കാ​ട് കാ​ഞ്ഞി​ര​മ​റ്റം മു​ള്ള​ങ്കു​ടി​യി​ൽ രാ​കേ​ഷ് (35), സ​ഹോ​ദ​ര​ൻ മു​കേ​ഷ് (30), കാ​ഞ്ഞി​ര​മ​റ്റം ചെ​രി​പു​റം ജ​യ്സ​ൻ (42) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. രാ​കേ​ഷി​ന്‍റെ​യും മു​കേ​ഷി​ന്‍റെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ​നി​ന്നാ​ണു പി​ടി​ച്ചെ​ടു​ത്ത​ത്. പാ​ലാ സി​ഐ കെ.​എ. സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണു പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.
വെ​ച്ചൂ​ർ: പു​ര​യി​ട​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 140 ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി. വെ​ച്ചൂ​ർ അ​ച്ചി​ന​കം ശ്രീ ​നാ​രാ​യ​ണ ശ​ര​വ​ണ​ഭ​വ ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന പു​തു​ക്ക​രി വ​ർ​ഗീ​സി (കു​ഞ്ഞു​മോ​ൻ- 48) ന്‍റെ പു​ര​യി​ട​ത്തി​ൽ​നി​ന്നാ​ണു കോ​ട പി​ടി​ച്ച​ത്. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ റോ​യി ജെ​യിം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ് ന​ട​ന്ന​ത്. പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ച്ചി​ന​കം പു​തു​ക്ക​രി വ​ർ​ഗീ​സ് (48), ഈ​ര​ത്ത​റ സു​ജി​ത്ത് (23), ത​റ​യി​ൽ നി​ഷാ​ദ് എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു.
ത​ല​യാ​ഴം: ത​ല​യാ​ഴം ചേ​ന്തു​രു​ത്തി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ 40 ലി​റ്റ​ർ കോ​ട പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ല​യാ​ഴം ചേ​ന്തു​രു​ത്ത് മേ​നോ​ൻ​ത​റ​യി​ൽ ജി​ജി (അ​ബ്ദു-40)​യു​ടെ പേ​രി​ൽ കേ​സെ​ടു​ത്തു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ റോ​യി ജ​യിം​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്.
ക​ടു​ത്തു​രു​ത്തി: വാ​ഷും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. മാ​ഞ്ഞൂ​ർ മേ​മു​റി കു​രു​പ്പ​ത​ട​ത്തി​ൽ ബി​ജു ജോ​ർ​ജി​ന്‍റെ വീ​ടി​നു പിന്നി​ലു​ള്ള ഷെ​ഡി​ൽ​നി​ന്നാ​ണ് ചാ​രാ​യം വാ​റ്റു​ന്ന​തി​നു പാ​ക​പ്പെ​ടു​ത്തി​യ 30 ലി​റ്റ​ർ വാ​ഷും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി​യ​ത്. കടു​ത്തു​രു​ത്തി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​വൈ. ചെ​റി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെയ്ഡ്.