കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​ൻ സം​വി​ധാ​നം
Wednesday, April 8, 2020 10:13 PM IST
ഈ​രാ​റ്റു​പേ​ട്ട: ഈ​രാ​റ്റു​പേ​ട്ട ബ്ലോ​ക്കി​നു കീ​ഴി​ലു​ള്ള വി​വി​ധ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ ക​ർ​ഷ​ക​ർ, അ​വ​ർ അ​ധി​ക​മാ​യി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​പ​ക്ഷം അ​താ​തു കൃ​ഷി​ഭ​വ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണം. സ​ർ​ക്കാ​രി​ന്‍റെ ഫാ​ർ​മ​ർ റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ല​റ്റു​ക​ൾ, ഇ​ക്കോ​ഷോ​പ്പു​ക​ൾ, ആ​ഴ്ച​ച്ച​ന്ത​ക​ൾ എ​ന്നി​വ മു​ഖേ​ന ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് ഈ​രാ​റ്റു​പേ​ട്ട കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.